HOME » NEWS » Kerala » K SUDHAKARAN TO PERSUADE GROUP LEADERS NEW NJ TV

പുനഃസംഘടനയിൽ ഗ്രൂപ്പുകൾ ഉടക്കുമോ? ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാൻ സുധാകരൻ

സ്വന്തം തട്ടകമായ കണ്ണൂരിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം അടുത്തയാഴ്ച ആവും ഇനി കെ സുധാകരൻ ചുമതലയേൽക്കാൻ ഇന്ദിരാഭവനിൽ എത്തുക.

News18 Malayalam | news18-malayalam
Updated: June 11, 2021, 8:57 AM IST
പുനഃസംഘടനയിൽ ഗ്രൂപ്പുകൾ ഉടക്കുമോ? ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാൻ സുധാകരൻ
കെ സുധാകരൻ, ഉമ്മൻചാണ്ടി
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ രാജി സന്നദ്ധത അറിയിച്ച് ഇന്ദിരാഭവനിൽ നിന്ന് ഇറങ്ങി കൊടുക്കാൻ കാത്തിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സുധാകരനെ പുതിയ പ്രസിഡണ്ടായി പ്രഖ്യാപിച്ചു നാല് ദിവസം കഴിഞ്ഞിട്ടും ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിട്ടില്ല. ഹൈക്കമാൻഡ് തീരുമാനങ്ങളിൽ അതൃപ്‌ത്തിയുള്ള നേതാക്കളെ അനുനയിപ്പിച്ചശേഷം ചുമതല ഏറ്റെടുക്കാം എന്ന നിലപാടിൽ ആണത്രേ കെ സുധാകരൻ.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുമായി പലവട്ടം സുധാകരൻ കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. സ്വന്തം തട്ടകമായ കണ്ണൂരിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം അടുത്തയാഴ്ച ആവും ഇനി കെ സുധാകരൻ ചുമതലയേൽക്കാൻ ഇന്ദിരാഭവനിൽ എത്തുക.

പുനഃസംഘടനയിൽ ഗ്രൂപ്പുകൾ ഉടക്കുമോ?കെ സുധാകരന് പൂർണപിന്തുണ ഗ്രൂപ്പ് നേതാക്കൾ പ്രഖ്യാപിച്ചെങ്കിലും, പാർട്ടി പുനഃസംഘടനാ നടപടിക്രമങ്ങൾ ആരംഭിച്ചാൽ സാഹചര്യങ്ങൾ മാറിയേക്കാം. ജംബോ കമ്മറ്റികൾ വെട്ടിച്ചുരുക്കി ഉള്ള പുനഃസംഘടനയാണ് പുതിയ അധ്യക്ഷന്റെ ലക്ഷ്യം. കെപിസിസി ഭാരവാഹി പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നത് പല പ്രമുഖ ഗ്രൂപ്പ് നേതാക്കളായിരിക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പുലർത്തുന്ന മൗനത്തിൽ ഇരുവരുടെയും ഗ്രൂപ്പുകളിൽ നിലവിൽ തന്നെ അതൃപ്തിയുണ്ട്. പുനഃസംഘടനയോടെ ഇത് ശക്തിപ്പെട്ടേക്കാം. ഇതു മുന്നിൽ കണ്ടു കൊണ്ടാണ് കെ സുധാകരൻ പ്രധാന നേതാക്കളെ അനുനയിപ്പിക്കാൻ സജീവ ശ്രദ്ധ കൊടുക്കുന്നത്.

You may also like:തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

സുധാകരൻ- സതീശൻ -വേണുഗോപാൽ ത്രയം

കരുണാകരൻ -ആൻറണി കാലം മുതൽ എ,ഐ ഗ്രൂപ്പുകളിലായി ചുറ്റി തിരിഞ്ഞിരുന്ന കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം പുതിയ വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. ഗ്രൂപ്പ് നേതൃത്വങ്ങളെ പിണക്കി ഹൈക്കമാൻഡ് അസാധാരണ തീരുമാനങ്ങൾ പ്രഖ്യാപിച്ചതിനു പിന്നിൽ കെ സി വേണുഗോപാൽ ആണെന്നാണ് പരക്കെ കോൺഗ്രസ് കേന്ദ്രങ്ങളിലെ സംസാരം. കെസി വേണുഗോപാലിന്റെ ഈ പ്രത്യേക താല്പര്യത്തിനു പിന്നിൽ അദ്ദേഹത്തിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനുള്ള താൽപര്യം ആണത്രേ. കെ സുധാകരൻ പാർട്ടിയെയും വിഡി സതീശൻ നിയമസഭാ കക്ഷിയെയും നയിക്കുമ്പോൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സ്വാഭാവികമായി അപ്രസക്തമാകും എന്നാണ് ഇരു ഗ്രൂപ്പുകളിലെയും മാനേജർമാർ ഭയക്കുന്നത്. ഫലത്തിൽ പുതിയതായി രൂപപ്പെടുന്ന നേതാക്കളുടെ ത്രയത്തെ ഏറെ സംശയത്തോടെയാണ് ഗ്രൂപ്പുകൾ വീക്ഷിക്കുന്നത്.
You may also like:സംസാരിക്കുമ്പോൾ ഷംസീർ വെറുതെ ബഹളമുണ്ടാക്കുകയാണെന്നും, സഭ നിയന്ത്രിക്കാൻ ഷംസീറിനെ ഏൽപ്പിച്ചിട്ടുണ്ടോയെന്നുമായിരുന്നു വി ഡി സതീശൻ പറഞ്ഞത്.

ആരാകും കൺവീനർ?

അവശേഷിക്കുന്ന പ്രധാനപ്പെട്ട പ്രഖ്യാപനം യുഡിഎഫ് കൺവീനർ സ്ഥാനം ആണ്. നിയമസഭാകക്ഷി നേതൃസ്ഥാനത്തും പാർട്ടി അധ്യക്ഷ പദവിയിലും ഭൂരിപക്ഷ സമുദായ അംഗങ്ങൾ വന്നപ്പോൾ ന്യൂനപക്ഷ പ്രതിനിധി കൺവീനർ ആവാനാണ് സാധ്യത. ഏറെ സാധ്യത കൽപ്പിച്ചിരുന്ന പിടി തോമസ് വർക്കിംഗ് പ്രസിഡണ്ട് ആയി. കെ സി ജോസഫിന്റെയും കെ വി തോമസിന്റെയും പേരുകൾ സജീവമാണ്. കെ വി തോമസിനോട് രാഹുൽഗാന്ധിക്ക് താൽപര്യമില്ലെന്നാണ് കോൺഗ്രസിനുള്ളിലെ സംസാരം. ഹൈക്കമാൻഡ് തീരുമാനങ്ങളിൽ ഉള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച കെ സി ജോസഫിനെ പരിഗണിക്കുമോ അതോ മറ്റൊരാൾക്ക് നറുക്കു വീഴുമോ?നിർണായകമാണ് കോൺഗ്രസിലെ ചർച്ചകൾ.
Published by: Naseeba TC
First published: June 11, 2021, 6:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories