നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അതങ്ങ് മറക്കാം, പൊറുക്കാം, വേട്ടയാടല്‍ ശരിയല്ല'; നികേഷ് കുമാറിനെതിരായ പ്രതികരണങ്ങളോട് കെ.സുധാകരന്‍

  'അതങ്ങ് മറക്കാം, പൊറുക്കാം, വേട്ടയാടല്‍ ശരിയല്ല'; നികേഷ് കുമാറിനെതിരായ പ്രതികരണങ്ങളോട് കെ.സുധാകരന്‍

  ''കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം വി ആറിൻ്റെ മകൻ, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും നമുക്ക് ഉണ്ട്.''

  k Sudhakaran

  k Sudhakaran

  • Share this:
   കണ്ണൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ റിപ്പോര്‍ട്ടര്‍ ടി വി അവതാരകന്‍ നികേഷ് കുമാറുമായി ഉണ്ടായ വാഗ്വാദത്തില്‍ അണികളോട് അഭ്യർത്ഥനയുമായി നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഒരു വിഭാഗം പ്രവര്‍ത്തകര്‍ നികേഷിനെതിരെ തുടരുന്ന പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
   'അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല'- കെ സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു.

   Also Read- ലോക്ഡൗണ്‍ ഫലപ്രദം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ എത്തിക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

   ചാനല്‍ ചര്‍ച്ചക്കിടെ 'ജാത്യാലുള്ളത് തൂത്താല്‍ തീരുമോ' എന്ന നികേഷിന്റെ വാക്കുകളാണ് വിവാദമായത്. കൊടുക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ, പ്രശ്‌നം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫേസ് ബുക്കില്‍ കുറിപ്പിട്ടത്.

   കുറിപ്പിന്റെ പൂർണരൂപം

   പ്രിയമുള്ളവരെ,
   റിപ്പോർട്ടർ ചാനലുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ ശ്രീ. നികേഷും ഞാനും തമ്മിൽ ഉണ്ടായ വാഗ്വാദം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ല.

   കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം വി ആറിൻ്റെ മകൻ, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും നമുക്ക് ഉണ്ട്.
   ആ സംവാദത്തിൽ ഞാൻ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാൻ മറന്നു. അതിനെ ഒരു പ്രതികാരവാജ്ഞയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീർക്കുന്ന സംഭവമായി അതിനെ മാറ്റരുത്.

   Also Read- സജിതയെ 10 വർഷം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ

   ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല. അത് കൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാൻ സ്നേഹപൂർവ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല.

   ആ സംഭവം മനസ്സിൽ വെച്ച് ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എൻ്റെ പ്രിയപ്പെട്ടവരോട് ഞാൻ അപേക്ഷിക്കുന്നു, ദയവായി അത് ആവർത്തിക്കരുത്. അതിൽ നിന്ന് പിന്തിരിയണം. എന്റെ ഈ വാക്കുകൾ നിങ്ങൾ അനുസരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതൽ പിന്തിരിയണം. ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോൾ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉൾകൊള്ളാനും നമുക്ക് സാധിക്കണം.
   Published by:Rajesh V
   First published:
   )}