നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress | 'കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം'; കെ സുധാകരൻ

  Congress | 'കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം'; കെ സുധാകരൻ

  തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് കെ സുധാകരനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു.

  K-Sudhakaran

  K-Sudhakaran

  • Share this:
   കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനൽ ജയം നേടിയിരിക്കുകയാണ്. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് യു.ഡി.എഫ് പരാജയപ്പെടുത്തിയത്. മത്സരം നടന്ന 12 സീറ്റും നേടിയാണ് യു.ഡി.എഫ് വിജയിച്ചത്.

   തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ജയം കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ രാഷ്ട്രീയ ജയം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാന വൈരിയായ മമ്പറം ദിവാകരന്റെ പരാജയം കെ പി സി സി അധ്യക്ഷൻ നേരിട്ട് ആസൂത്രണം ചെയ്ത നീക്കത്തിന്റെ ഫലമാണ്.

   തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് കെ സുധാകരനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു. ഇതിൽ ജയം നേടിയതിന് പിന്നാലെ സുധാകരൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പും അത് സാധൂകരിക്കുന്നു.

   തെരഞ്ഞെടുപ്പിലെ ജയ൦ കോൺഗ്രസിന് ഇരട്ടി മധുരം പകരുന്ന വിജയമാണെന്നും ഇത് സാധാരണ പ്രവർത്തകരുടെ വിജയമാണെന്നും സുധാകരൻ പറഞ്ഞു. പ്രസ്ഥാനത്തിന് മുകളിലായി ആരുമില്ലെന്നും പാർട്ടിയിൽ ഒഴിച്ചുകൂടാൻ പറ്റാത്തവരുമായും ആരുമില്ലെന്നും കോൺഗ്രസ് എന്ന വികാരം നഷ്ടപ്പെട്ടാൽ പിന്നീട് ആരും ഒന്നുമല്ലെന്ന തിരിച്ചറിവ് കൂടി ഉണ്ടാകണമെന്നു൦ സുധാകരൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

   സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് -


   ആശുപത്രി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

   Also read- ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന്; മമ്പറം ദിവാകരന്‍റെ പാനലിന് വൻ തോൽവി

   മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ച കോണ്‍ഗസ് മമ്പറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ. പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കി. ഡി.സി.സി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. 29 വര്‍ഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരന്‍ ആശുപത്രിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ കെ. സുധാകരന് ഇതൊരു വലിയ രാഷ്ട്രീയ വിജയാണ് കണക്കാക്കുന്നത്.

   അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടര്‍ന്ന് കര്‍ശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് മമ്പറം ദിവാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

   എല്ലാ ഘട്ടത്തിലും അഭിപ്രായഭിന്നത പരസ്യമാക്കിയ മമ്പറം ദിവാകരനെ ഭരണ സമിതിയിൽ നിന്ന് പുറത്താക്കുന്നതിന് കെ സുധാകരൻ തന്നെയാണ് നേരിട്ട് കരുക്കൾ നീക്കിയത്. എന്നാൽ മമ്പറം ദിവാകരൻ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കെ സുധാകരൻ തയ്യാറായതുമില്ല. ഫലപ്രഖ്യാപനം വന്നപ്പോൾ അമിതമായ ആഘോഷ പ്രകടനങ്ങൾ വേണ്ടെന്ന് ഡിസിസി ഭാരവാഹികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

   കെ സുധാകരനുമായി പരസ്യ പോര് പ്രഖ്യാപിച്ച മമ്പറം ദിവാകരന് ഇനി കോൺഗ്രസിലേക്ക് തിരിച്ചുവരാൻ ആകുമോ എന്നത് സംശയമാണ്. അദ്ദേഹത്തെ എൻസിപിയിൽ എത്തിക്കാൻ പിസി ചാക്കോ ആസൂത്രിതമായ ശ്രമങ്ങൾ നടത്തുന്നതായാണ് വിവരം. എന്നാൽ കോൺഗ്രസ് വിട്ട് എങ്ങോട്ടും പോകില്ല എന്നാണ് മമ്പറം ദിവാകരൻ ആണയിട്ട് പറയുന്നത്. തനിക്കെതിരെ ഉയർന്ന പാർട്ടിയിലെ പ്രതിയോഗിയെ വെട്ടിമാറ്റിയ കെ സുധാകരൻ കണ്ണൂർ കോൺഗ്രസിൽ എതിരില്ലാത്ത കരുത്തനാണ് എന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് ഫലം.
   Published by:Naveen
   First published:
   )}