സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന്; വാറണ്ടുള്ളതിനാല്‍ ജയില്‍ മോചനം വൈകും
സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന്; വാറണ്ടുള്ളതിനാല്‍ ജയില്‍ മോചനം വൈകും
Last Updated :
Share this:
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട മജസ്ട്രേറ്റ് കോടതി പരിഗണിക്കും. അതേസമയം ഇന്ന് ജാമ്യം ലഭിച്ചാലും മറ്റൊരു കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ഇന്ന് തന്നെ ജയില്‍ മോചിതനാകുമോയെന്ന സംശയത്തിലാണ് ബി.ജെ.പി നേതൃത്വം.
കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യവും പൊലീസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
നിരോധനാജ്ഞ ലംഘിച്ച 69 പേരുടെ ജാമ്യാപേക്ഷളും ഇന്ന് പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയ്ക്കെതിരെ പ്രസംഗത്തിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്ന ഹരിജയും ഇന്ന് കോടതി പരിഗണിക്കും. പ്രസംഗം കേള്ക്കെതയാണ് തനിക്കെതിരെ കേസെടുത്തതെന്ന വാദമാണ് ശ്രീധരന് പിള്ള മുന്നോട്ടുവയ്ക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.