'തൃശൂരില്‍ നിന്ന് സന്തോഷ വാര്‍ത്ത വരുന്നുണ്ട്'; ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന് മുമ്പേ ഫേസ്ബുക്ക് പോസ്റ്റ്; ആരോപണവുമായി കെ.സുരേന്ദ്രൻ

നിധില്‍ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു

News18 Malayalam
Updated: October 11, 2020, 9:37 AM IST
'തൃശൂരില്‍ നിന്ന് സന്തോഷ വാര്‍ത്ത വരുന്നുണ്ട്'; ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന് മുമ്പേ ഫേസ്ബുക്ക് പോസ്റ്റ്; ആരോപണവുമായി കെ.സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
തൃശൂർ അന്തിക്കാട് സ്വദേശിയായ നിധിന്റെ കൊലപാതകം സി. പി. എം നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിധില്‍ കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.

'മൂന്നു ദിവസത്തിനു ശേഷം തൃശൂരില്‍ നിന്ന് സന്തോഷ വാര്‍ത്ത വരുന്നുണ്ട്' എന്ന ജിജോ തില്ലങ്കേരി എന്നയാള്‍ ഫേയ്സ്ബുക്കില്‍ കുറിച്ചത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ ആരോപണം. ഇന്റലിജന്‍സ്‌ റിപ്പോർട്ട് പൊലിസിനു ലഭിച്ചിട്ടും കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരനെ പോലീസ് വിവരം അറിയിച്ചില്ല. പൊലീസിന്റെ അറിവോടെയാണ് കൊല നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read:  'അന്തിക്കാട് കൊലപാതകത്തിന് പിന്നിൽ സി.പി.എം; മന്ത്രി എ.സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം': കെ സുരേന്ദ്രൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അന്തിക്കാട് നിധിൽ കൊലപാതകം സി. പി. എം നേതൃത്വം ആസൂത്രണം ചെയ്തതാണെന്നുള്ള വസ്തുത കൂടുതൽ കൂടുതൽ സ്ഥിരീകരിക്കപ്പെടുകയാണ്....

Posted by K Surendran on Saturday, October 10, 2020


അന്തിക്കാട് നിധിൽ കൊലപാതകം സി.പി.എം നേതൃത്വം ആസൂത്രണം ചെയ്തതാണെന്നുള്ള വസ്തുത കൂടുതൽ കൂടുതൽ സ്ഥിരീകരിക്കപ്പെടുകയാണ്. കണ്ണൂരിലെ നിരവധി കൊലക്കേസുകളിൽ പ്രതിയും ക്രിമിനലുമായ ഒരാളുടെ മുന്നറിയിപ്പാണിത്. സ്ഥലം സി. ഐ. പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇന്റലിജന്‍സ്‌ റിപ്പോർട്ട് പൊലിസിനു ലഭിച്ചിട്ടും കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരനെ പോലീസ് വിവരം അറിയിച്ചില്ല. സ്ഥലത്തെ ബി. ജെ. പി. നേതാക്കളോട് പൊലീസ് കാര്യം മറച്ചുവെക്കുകയും ചെയ്തു. പൊലീസിന്റെ അറിവോടെയാണ് ഈ കൊല നടന്നതെന്ന് വ്യക്തം.
Published by: user_49
First published: October 11, 2020, 9:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading