HOME » NEWS » Kerala » K SURENDRAN AGAINST GOVERNMENT ON KEAM EXAM

KEAM EXAM|മുഖ്യമന്ത്രി ഒന്നാം പ്രതി; കേസെടുക്കേണ്ടത് സർക്കാരിനെതിരെയെന്ന് കെ സുരേന്ദ്രൻ

പരീക്ഷ മാറ്റിവെക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തളളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതിയെന്ന് സുരേന്ദ്രൻ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: July 22, 2020, 6:20 PM IST
KEAM EXAM|മുഖ്യമന്ത്രി ഒന്നാം പ്രതി; കേസെടുക്കേണ്ടത് സർക്കാരിനെതിരെയെന്ന് കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള കേരള പൊലീസിൻറെ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്.

പൊലീസിന്റെ  തീരുമാനം അപലപനീയമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിർബന്ധബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തളളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സംസ്ഥാനത്തിൻറെ പല ഭാഗത്തും കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ പ്രതിക്കൂട്ടിലായ സർക്കാർ മുഖംരക്ഷിക്കാനാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്-സുരേന്ദ്രൻ ആരോപിച്ചു.
TRENDING:Covid 19 in Kerala| സംസ്ഥാനത്ത് ഒരുദിവസത്തെ രോഗികളുടെ എണ്ണം ആയിരം കടന്നു; 1038 പേർക്ക് സ്ഥിരീകരിച്ചു
[NEWS]
Sex Halves the Risk of Early Death | ആഴ്ചയിൽ ഒരിക്കൽ സെക്സ് നിർബന്ധമാക്കൂ; മരണം പടിക്കു പുറത്ത് നിൽക്കും
[PHOTO]
MeToo|സുശാന്ത് സിംഗ് രാജ്പുതിനെതിരായ മീ ടൂ ആരോപണം; പ്രതികരണവുമായി സഞ്ജന സാങ്ഘി
[PHOTO]


പരീക്ഷ മാറ്റിവെക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചവരാണ് കേരളത്തിലെ രക്ഷിതാക്കൾ. പ്രതിപക്ഷ സമരങ്ങളാണ് സംസ്ഥാനത്ത് കോവിഡ് പടർത്തുന്നതെന്ന് പറയുന്ന സർക്കാർ 80,000 വിദ്യർത്ഥികൾ എഴുതുന്ന പരീക്ഷ നടത്തി വിദ്യാർത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത്. സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാൻ സർക്കാർ മനപൂർവ്വം ഉണ്ടാക്കുന്ന ജനദ്രോഹമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
Published by: Gowthamy GG
First published: July 22, 2020, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading