• HOME
  • »
  • NEWS
  • »
  • kerala
  • »
  • മതിലു പൊളിയുമെന്നുറപ്പായപ്പോൾ പിണറായി പുതിയ നീക്കം നടത്തുന്നുവെന്ന് സുരേന്ദ്രൻ

മതിലു പൊളിയുമെന്നുറപ്പായപ്പോൾ പിണറായി പുതിയ നീക്കം നടത്തുന്നുവെന്ന് സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: കേരളത്തിൽ നിന്ന് ആരെയും കിട്ടാത്തതു കൊണ്ടാണ് തമിഴ്നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നതെന്ന ആരോപണവുമായി ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിന്‍റെ ഒത്താശയോടു കൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയൻ സർക്കാർ ഉത്തരം പറയേണ്ടിവരും. മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത്.

    കേന്ദ്രമന്ത്രിക്കു വരെ കൊടുക്കാത്ത വി ഐ പി പരിഗണനയാണ് ആചാരലംഘകർക്ക് സർക്കാർ നൽകുന്നത്. അരാജകവാദികൾക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തത് വിശ്വാസിസമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

    വഴിനീളെ പൊലീസ് അകമ്പടിയും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്‍റെ തെളിവാണ്. കേന്ദ്രമന്ത്രിക്കു വരെ കൊടുക്കാത്ത വി ഐ പി പരിഗണനയാണ് ഇത്തരം ആചാരലംഘകർക്കു നൽകിയത്. വിശ്വാസികളെ വഴിയിൽ ലാത്തിച്ചാർജ്ജു ചെയ്യുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

    സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

    'മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികൾക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്‍റെ തെളിവാണ്. കേന്ദ്രമന്ത്രിക്കു വരെ കൊടുക്കാത്ത വി. ഐ. പി പരിഗണനയാണ് ഇത്തരം ആചാരലംഘകർക്കു നൽകിയത്. വിശ്വാസികളെ വഴിയിൽ ലാത്തിച്ചാർജ്ജു ചെയ്യുകയും ചെയ്തു. കേരളത്തിൽ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സർക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയൻ സർക്കാർ ഉത്തരം പറയേണ്ടിവരും. മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.'

    First published: