നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കേന്ദ്രത്തിന്റെ രണ്ട് കത്തുകളിൽ ഒന്നുമാത്രം പുറത്തുവിട്ടത് നിലവാരമില്ലാത്ത പി ആർ പ്രചാരണം: കെ. സുരേന്ദ്രൻ

    കേന്ദ്രത്തിന്റെ രണ്ട് കത്തുകളിൽ ഒന്നുമാത്രം പുറത്തുവിട്ടത് നിലവാരമില്ലാത്ത പി ആർ പ്രചാരണം: കെ. സുരേന്ദ്രൻ

    ''മാന്യതയുണ്ടെങ്കിൽ കേന്ദ്രം അയച്ച രണ്ട് കത്തും സംസ്ഥാനം പുറത്തുവിടട്ടെ. കോവിഡ് പോസിറ്റീവായവരെ ഒരു വിമാനത്തിൽ കൊണ്ടുവരണമെന്ന പോലുള്ള ഭൂലോകമണ്ടത്തരം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്. ബാലിശമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്ന മുഖ്യമന്ത്രി തലയ്ക്കുള്ളിൽ ആൾതാമസമുള്ളവരെ ഉപദേശികളാക്കുന്നതാണ് നല്ലത്.''

    കെ. സുരേന്ദ്രൻ

    കെ. സുരേന്ദ്രൻ

    • Share this:
      തിരുവനന്തപുരം: കേരള സർക്കാരിന്റെ രണ്ട് കത്തുകൾക്ക് കേന്ദ്രം നൽകിയ രണ്ട് മറുപടികളിൽ ഒന്നുമാത്രം പുറത്തുവിട്ട സംസ്ഥാന സർക്കാരിന്റെ നടപടി നിലവാരമില്ലാത്ത പി ആർ പ്രവർത്തനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

      പ്രവാസികളുടെ മടങ്ങിവരവിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണം എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. എന്നാൽ ഇത് നടപ്പില്ലെന്നും എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡമാണെന്നും കേന്ദ്രസർക്കാർ മറുപടി നൽകി. ഫേസ് മാസ്ക്കും ഗ്ലൗസും ധരിക്കണം എന്ന രണ്ടാമത്തെ കത്താണ് കേന്ദ്രം അംഗീകരിച്ചത്. പ്രവാസികളെല്ലാം മാസ്ക്കും ഗ്ലൗസും ധരിച്ചാണ് വരുന്നതെന്നിരിക്കെ ഇതിനൊക്കെ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് വങ്കത്തരവും അൽപ്പത്തരവുമാണ്.

      Related News - സർക്കാർ പുറത്തുവിട്ടത് ഒരു കത്ത് മാത്രം; രണ്ടാമത്തെ കത്തും പുറത്തുവിട്ട് BJP

      മാന്യതയുണ്ടെങ്കിൽ കേന്ദ്രം അയച്ച രണ്ട് കത്തും സംസ്ഥാനം പുറത്തുവിടട്ടെ. കോവിഡ് പോസിറ്റീവായവരെ ഒരു വിമാനത്തിൽ കൊണ്ടുവരണമെന്ന പോലുള്ള ഭൂലോകമണ്ടത്തരം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്. ബാലിശമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്ന മുഖ്യമന്ത്രി തലയ്ക്കുള്ളിൽ ആൾതാമസമുള്ളവരെ ഉപദേശികളാക്കുന്നതാണ് നല്ലത്.

      TRENDING:HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ [NEWS]HBD Suresh Gopi | യാദൃശ്ചികമായി കണ്ടയാൾക്ക് കൃത്രിമക്കാൽ വയ്ക്കാൻ സുരേഷ് ഗോപി നൽകിയത് ഒരുലക്ഷം; ആലപ്പി അഷറഫ് [NEWS]ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി [PHOTOS]

      മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരാരും പിണറായി വിജയനെ പോലെ അർധരാത്രിയിൽ കുടചൂടുന്നില്ല. ഇതിന്റെ ജാള്യത മറയ്ക്കാനാണ് സംസ്ഥാന മന്ത്രിമാരും സിപിഎം നേതാക്കളും വി.മുരളീധരനെതിരെ ആക്രോശിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
      Published by:Rajesh V
      First published:
      )}