• HOME
  • »
  • NEWS
  • »
  • kerala
  • »
  • കർക്കടക വാവിന് ചുക്കുവെള്ളവുമായികടപ്പുറത്തു പോയ പി ജയരാജന് ഓടേണ്ടി വന്നു; കെ സുരേന്ദ്രൻ

കർക്കടക വാവിന് ചുക്കുവെള്ളവുമായികടപ്പുറത്തു പോയ പി ജയരാജന് ഓടേണ്ടി വന്നു; കെ സുരേന്ദ്രൻ

ഓണത്തിന്റെ ചരിത്രം ഇടത് ചരിത്രകാരന്മാർ വളച്ചു എന്നും കെ സുരേന്ദ്രൻ

K Surendran

K Surendran

  • Last Updated :
  • Share this:
കോട്ടയം: സിപിഎമ്മിനും സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ ഇരട്ട നീതിയാണ് ഉള്ളത് എന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം. മുസ്ലിം മത മൗലികവാദികൾ എന്തുപറഞ്ഞാലും അനുസരിക്കുന്ന നടപടിയാണ് ഉള്ളത്. കർക്കിടവാവിന് കടപ്പുറത്ത് ചുക്കുവെള്ളം വിതരണം ചെയ്യാൻ പോയ പി ജയരാജന് ഓടേണ്ടിവന്നു എന്നും സുരേന്ദ്രൻ  പരിഹസിച്ചു. ഇക്കാര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് തൊട്ടു പിന്നാലെ സിപിഎം പി ജയരാജന് ഇണ്ടാസ് നൽകി.

കോഴിക്കോട് ബീന ഫിലിപ്പിന് പിന്തുണ നൽകാനും കെ സുരേന്ദ്രൻ തയ്യാറായി. ബാലഗോകുലത്തിന്റെ പരിപാടിയിൽ പോയി പ്രസംഗിച്ച കോഴിക്കോട് മേയർ  എന്ത് തെറ്റാണ് ചെയ്തത് എന്ന് സുരേന്ദ്രൻ ചോദിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ അടക്കം പരിപാടികളിൽ സിപിഎം നേതാക്കൾ പങ്കെടുത്താൽ നടപടിയില്ല. ഇരട്ട നീതിയാണ് ഇക്കാര്യത്തിൽ ഉണ്ടാകുന്നത്.

ഓണത്തിന്റെ ചരിത്രം ഇടത് ചരിത്രകാരന്മാർ വളച്ചു എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തൃക്കാക്കര അപ്പനേയും മഹാവിഷ്ണുവിനെയും രണ്ടായി കാണിച്ചാണ് ഇടത് ചരിത്രകാരന്മാർ ഇതിനെ വ്യാഖ്യാനിച്ചത്. എന്നാൽ മഹാവിഷ്ണുവിന്റെ അവതാരമാണ് ഇവയെല്ലാം. കേരളത്തിൽ ഓണത്തെ വരവേൽക്കുന്നത്  തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ ചടങ്ങുകളോടെയാണ്.

Also Read- ജെൻഡര്‍ ന്യൂട്രൽ യൂണിഫോം:സര്‍ക്കാർ നീക്കത്തിനെതിരെ പ്രചാരണത്തിന് സമസ്ത; വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രഭാഷണം

ബോധപൂർവ്വമോ അല്ലാതെയോ വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളെ ജനങ്ങളുടെ  മുന്നിൽ എത്തിക്കാനാണ് ബിജെപി ശ്രമം എന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി ഇതാണ് ചെയ്യുന്നത്. ചരിത്ര രചനയിലും കരിക്കുലത്തിലും  പലർക്കും അവഗണന ഉണ്ടായി. ഇത് മറികടക്കാൻ ഉള്ള ശ്രമം ആണ് ബിജെപി നടത്തുന്നത്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പ്രതിമ  തിരൂരിൽ സ്ഥാപിക്കുന്നതിൽ മതമൗലിക വാദികളുടെ   എതിർപ്പ് ഉണ്ടായി. മുസ്ലിം ലീഗ് ഉൾപ്പെടെ നീചമായ നിലപാട് സ്വീകരിച്ചു. ഇടതുപക്ഷം ഉൾപ്പെടെ ഇതേ നിലപാട് സ്വീകരിച്ചു.

Also Read- 'തോമസ് ഐസക്കിന് ഇ. ഡി. നല്‍കിയ നോട്ടീസിന് പ്രസക്തിയില്ല'; വി.ഡി. സതീശൻ

ഇന്ന് ആ പ്രതിമയുടെ നില വളരെ മോശം ആണ്. രണ്ട് മുന്നണികളും സാംസ്‌കാരിക നായകന്മാരും ഇടപെടുന്നില്ല. അടുത്ത കർക്കിടകത്തിന് മുൻപ് പ്രതിമ തിരൂരിൽ സ്ഥാപിക്കും  എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനായി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ  ബിജെപി നടത്തും. ചാരം മൂടി കിടത്തുന്ന അത്തരം വ്യക്തികളെ ബിജെപി പുറത്തുകൊണ്ടുവരും.

സർക്കാർ രൂപീകരിച്ച നവോത്ഥാനം സമിതിയുടെ താല്പര്യം സംശയകരം ആണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സെലക്റ്റീവ് ആയാണ് അവർ പ്രശ്നങ്ങളെ  കാണുന്നത്. മുത്തലാഖ് നിയമം സ്വാഗതം ചെയ്യാൻ പോലും അവർ തയ്യാറായില്ല. എന്നാൽ ശബരിമലയുടെ കാര്യത്തിൽ പിണറായി വിജയന് വേണ്ടി അനാവശ്യ തിടുക്കം കാണിച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ച് ചില ആളുകൾക്ക് വേണ്ടി മാത്രം നവോത്ഥാന സമിതി പ്രവർത്തിക്കുന്ന ശരിയല്ല.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും രൂക്ഷമായ വിമർശനമാണ് കെ സുരേന്ദ്രൻ ഉന്നയിച്ചത്. സർക്കാർ അഴിമതികളെ പ്രതിപക്ഷത്തിന്റെ സഹായത്തോടെ അട്ടിമറിക്കാൻ ആണ് പിണറായിയുടെ ശ്രമം. തോമസ് ഐസക്കിനെതിരെ അന്വേഷണം നടത്താൻ പാടില്ല എന്ന് സതീശൻ പറഞ്ഞത് ഇതിന്റെ ഭാഗമാണ്.

അങ്ങനെ പറയാൻ സതീശന് എന്ത് അധികാരമുള്ളത്. കേരളത്തിൽ പിണറായി വിജയനുമായി എന്ത് ഡീൽ ആണ് സതീശൻ ഉണ്ടാക്കിയത് എന്നും സുരേന്ദ്രൻ ചോദിച്ചു. പ്രതിപക്ഷ ധർമ്മം മറന്നു കൊണ്ടുള്ള ഒത്തുതീർപ്പ്  രാഷ്ട്രീയമാണ് സതീശൻ നടത്തുന്നത്. സർക്കാരിലെ ഒരു മന്ത്രിയെ പോലെ ആണ് സതീശൻ പ്രവർത്തിക്കുന്നത്. വിദേശത്തുനിന്ന് പണം വരുന്നതുമായി ബന്ധപ്പെട്ട കേസുകൾ വരുമ്പോൾ സതീശന് പരിഭ്രമം ഉണ്ടാകുന്നു. സതീശനുമായി ബന്ധപ്പെട്ട ചില കേസുകളും  നിലനിൽക്കുന്നുണ്ട്. അതിലുള്ള പരിഭ്രമം ആണോ ഇതൊന്നു സംശയിക്കണം എന്നും സുരേന്ദ്രൻ പറഞ്ഞു.
Published by:Naseeba TC
First published: