കോഴിക്കോട്: ശിവശങ്കരനെ ഒഴിവാക്കിയാലും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നതെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ.
ഇന്നലെ പുറത്താക്കിയ ഐ.ടി വകുപ്പിലെ ഉന്നതൻ അരുൺ ബാലചന്ദ്രൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. രാജ്യദ്രോഹികൾക്കു വേണ്ടി അരുൺ ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവം അതീവ ഗൗരവകരമാണ്.
ശിവശങ്കർ, അരുൺ ബാലചന്ദ്രർ, ജയശങ്കർ എന്നിവർ ചേർന്നാണ് ഐ.ടി വകുപ്പിലെ മുഴുവൻ അനധികൃത നിയമനങ്ങളും നടത്തുന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിൽ കോടികളുടെ കൊള്ളയാണ് നടക്കുന്നത്. ജൂൺ, ജൂലായ് മാസങ്ങളിൽ നിരവധി താത്ക്കാലിക നിയമനങ്ങളാണ് സ്ഥിരമാക്കിയത്.
TRENDING: നെറ്റ്ഫ്ലിക്സിൽ സിനിമകളുടേയും സീരീസുകളുടേയും ചാകരക്കാലം; വരാനിരിക്കുന്നത് 17 ഓളം ചിത്രങ്ങൾ [NEWS]Bubonic Plague | മംഗോളിയയിൽ പതിനഞ്ചുകാരൻ മരിച്ചു; 15 പേർ ക്വാറന്റീനിൽ [NEWS]ബിഹാറിൽ 264 കോടി ചെലവഴിച്ച് നിർമിച്ച പാലം; ഉദ്ഘാടനം കഴിഞ്ഞ് 29 ാം ദിവസം തകർന്നു വീണു [NEWS]
ഐ.ടി വകുപ്പിൽ സിപിഎമ്മിന്റെ ആശ്രിതരായ 50 ഓളം പേരെയാണ് താത്ക്കാലികമായി നിയമിച്ചത്. യു.എ.ഇ കോൺസുലേറ്റിൽ 70,000 രൂപ ശമ്പളം വാങ്ങിയിരുന്ന സ്വപ്നയ്ക്ക് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ രണ്ട് ലക്ഷത്തോളമാണ് ശമ്പളം. തിരുവനന്തപുരം വിമാനത്താവളത്തിൽ കാർഗോ ഹാൻഡലിംഗ് നടത്തുന്ന കെഎസ്ഐഇയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വ്യവസായമന്ത്രിയുടെ നിയന്ത്രണത്തിലുള്ള കെഎസ്ഇഐയോട് കസ്റ്റംസ് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും 48 മണിക്കൂർ കഴിഞ്ഞാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇ.പി ജയരാജനാണ് ഇതിനു പിന്നിൽ.
കെ.ടി ജലീലിനെ പോലെ ഇ.പി ജയരാജനടക്കമുള്ള മറ്റു മന്ത്രിമാരുടെ പങ്കും അന്വേഷണത്തിൽ തെളിഞ്ഞു വരും. കൊവിഡ് വ്യാപനത്തിന്റെ കാലത്ത് സമരം ചെയ്യാൻ ബിജെപിക്ക് താത്പര്യമില്ല. എത്രയും വേഗം മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.