• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമലയിൽ പോലീസിന് നൽകിയ വിവാദ നിർദേശം മുളയിലെ നുള്ളുന്നതാണ് നല്ലത്'; കെ സുരേന്ദ്രൻ

'ശബരിമലയിൽ പോലീസിന് നൽകിയ വിവാദ നിർദേശം മുളയിലെ നുള്ളുന്നതാണ് നല്ലത്'; കെ സുരേന്ദ്രൻ

ഒരിക്കൽ സർക്കാരിന് കൈപൊള്ളിയ വിഷയമാണെന്നും വീണ്ടും സർക്കാർ അത്തരം നീക്കങ്ങളിലേക്ക് വരുന്നത് വലിയ തോതിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കെ. സുരേന്ദ്രൻ

  • Share this:
തിരുവനന്തപുരം: ശബരിമലയിൽ പോലീസിന് നൽകിയ നിർദേശം പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഒരിക്കൽ സർക്കാരിന് കൈപൊള്ളിയ വിഷയമാണെന്നും വീണ്ടും സർക്കാർ അത്തരം നീക്കങ്ങളിലേക്ക് വരുന്നത് വലിയ തോതിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

ഒരിക്കൽ സർക്കാരിന് കൈപൊള്ളിയ വിഷയമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മണ്ഡലകാലത്തിനോടനുബന്ധിച്ച് ശബരിമലയിൽ‌ ഡ്യൂട്ടിയിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ‌ക്കുള്ള എന്ന് നിർദേശം എന്ന പേരില്‍ ബുക്ക്ലെറ്റ് സർക്കാർ നൽ‌കിയിരുന്നു.

Also Read-EXCLUSIVE | കുടുംബശ്രീ വഴി നികത്താവുന്നത് രണ്ട് ഒഴിവ് മാത്രം; RCCയിൽ നടത്തിയത് 300 ലധികം നിയമനങ്ങൾ

ഈ നിർദേശത്തിൽ സുപ്രീംകോടതിയുടെ 2018ലെ സ്ത്രീപ്രവേശന വിധിയെ ചൂണ്ടിക്കാട്ടിയുള്ള നിർദേശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സുപ്രീംകോടതിയുടെ വിധിപ്രകാരം എല്ലാ തീർഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് നിർദേശങ്ങളിൽ പറയുന്നു.



'ഒരിക്കൽ വിശ്വാസികൾ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കുന്നു' നിർദേശം വിവാദമായതോടെ ബുക്ക്ലെറ്റ് ഉൾപ്പെടെ ഫേസ്ബുക്കിൽ പങ്കുവെച്ച് കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.
Published by:Jayesh Krishnan
First published: