യു.ഡി.എഫിൽ ഘടകകക്ഷികളെ തീരുമാനിക്കുന്നത് മുസ്ലീംലീഗ്: കെ.സുരേന്ദ്രൻ

കേരളകോൺഗ്രസ് പുറത്തും വെൽഫെയർ പാർട്ടി അകത്തുമാകുന്ന യു.ഡി.എഫിൽ ആത്മാഭിമാനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നിൽക്കാനാവില്ലെന്നും സുരേന്ദ്രൻ

News18 Malayalam | news18-malayalam
Updated: June 30, 2020, 8:05 PM IST
യു.ഡി.എഫിൽ ഘടകകക്ഷികളെ തീരുമാനിക്കുന്നത് മുസ്ലീംലീഗ്: കെ.സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: യു.ഡി.എഫിൽ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്ലീംലീഗാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ അനുസരിക്കുന്ന പണി മാത്രമാണ് കോൺഗ്രസിനുള്ളത്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമല്ല പി.കെ കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്ന് ഇടത്-വലത് മുന്നണികൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി മുസ്ലിം ലീഗ് നടത്തിയ സഖ്യ ചർച്ച ഇതിൻെറ തെളിവാണ്. കേരളകോൺഗ്രസ് പുറത്തും വെൽഫെയർ പാർട്ടി അകത്തുമാകുന്ന യു.ഡി.എഫിൽ ആത്മാഭിമാനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നിൽക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്; ഒരു മരണം, 75 പേര്‍ രോഗമുക്തരായി [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മലബാറിൽ എസ്.ഡി.പി.ഐയുമായി ലീഗ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. മുസ്ലിം തീവ്രവാദ സംഘടനകളെ മുഴുവൻ ഒരു കുടയ്ക്ക് കീഴിൽ കൊണ്ടുവരാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.
First published: June 30, 2020, 8:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading