സ്പ്രിങ്ക്ളർ: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയിൽ

സ്പ്രിങ്ക്ളർ കരാറില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയേക്കും

News18 Malayalam | news18-malayalam
Updated: April 22, 2020, 1:40 PM IST
സ്പ്രിങ്ക്ളർ: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയിൽ
കെ സുരേന്ദ്രൻ
  • Share this:
കൊച്ചി: സ്പ്രിങ്ക്ളർ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡാറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും കൂടാതെ സ്പ്രിങ്ക്ളറുമായുള്ള കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം സ്പ്രിങ്ക്ളർ കരാറില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയേക്കും. അതീവ പ്രാധാന്യമുള്ള വ്യക്തിഗത വിവരങ്ങള്‍ സ്പ്രിങ്ക്ളർ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നും കരാര്‍ ലംഘനമുണ്ടായാല്‍ കമ്പനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]COVID 19| പരിശോധനയ്ക്കായി സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങള്‍ കൂടി; കൊച്ചിയിലും കോഴിക്കോടും [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
കോവിഡ് പടരുന്ന സാഹചര്യത്തില്‍ കാത്ത് നില്‍കാന്‍ കഴിയുമായിരുന്നില്ല. കരാറില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശനങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിശ്ചയിച്ചതായും ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

First published: April 22, 2020, 1:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading