• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

മകരവിളക്കിന് ശബരിമലയിൽ പോകാൻ അനുവദിക്കണം; കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ


Updated: January 11, 2019, 1:58 PM IST
മകരവിളക്കിന് ശബരിമലയിൽ പോകാൻ അനുവദിക്കണം; കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ

Updated: January 11, 2019, 1:58 PM IST
കൊച്ചി: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദി‍ക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.

  • സോറി; വിവേചനമല്ല, ഈ ജോലികൾ സ്ത്രീകൾക്ക് പറ്റില്ലെന്ന് റെയിൽവേ

  • Loading...


ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ 23 ജയിലിൽ കിടന്നശേഷമാണ് കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിൽ ഇളവ് തേടിയാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചിരിക്കുന്നത്.


നവംബർ 17ന് അറസ്റ്റിലായ സുരേന്ദ്രന് ആദ്യം റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ.സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് സർക്കാർ വാദിച്ചത്.

2013 ൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ സമരം, 2016 ൽ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിലേക്കു നടത്തിയ മാർച്ച് എന്നീ കേസുകളിലും ഇതിനിടെ സുരേന്ദ്രൻ ജാമ്യം നേടിയിരുന്നു.
First published: January 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍