വനിതാ കമ്മീഷൻ അധ്യക്ഷനെ അമ്മമാർ ചൂലിന് അടിയ്ക്കണമെന്ന് കെ. സുരേന്ദ്രൻ
Updated: September 13, 2018, 7:18 AM IST

പാലക്കാട്: ലൈംഗിക പീഡന കേസിൽ പി കെ ശശി എം എൽ എയ്ക്കെതിരെ നടപടിയെടുക്കാത്ത വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെ കേരളത്തിലെ അമ്മമാർ ചൂലിന് അടിയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
വനിതാ കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് പകരം ജനാധിപത്യ മഹിളാ കമ്മീഷനായാണ് നിൽക്കുന്നത്. പി കെ ശശി രാജിവക്കണമെന്നാവശ്യപ്പെട്ട് ചെർപ്പുളശ്ശേരിയിൽ നടന്ന പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി കെ ശശിയുടെ പരാതി പൊലീസിന് കൈമാറാത്ത കോടിയേരിക്കും എ കെ ബാലനുമെതിരെ കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പി കെ ശശിയ്ക്കെതിരെ കേസെടുക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Loading...