Lok Sabha Election 2019: താമരയ്ക്ക് വോട്ട് ചെയ്യാനാവുന്നില്ല: നിയമനടപടി സ്വീകരിക്കുമെന്ന് കെ.സുരേന്ദ്രന്‍

Third Phase of Voting for Lok Sabha Elections 2019: Lok Sabha Election 2019: താമരയ്ക്ക് വോട്ട് ചെയ്യാനാവുന്നില്ല: നിയമനടപടി സ്വീകരിക്കുമെന്ന് കെ.സുരേന്ദ്രന്‍

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
    പത്തനംതിട്ട: താമരയ്ക്ക് വോട്ട് ചെയ്യാനാവുന്നില്ലെന്ന പരാതിയുമായി NDA സ്ഥാനാർഥി കെ.സുരേന്ദ്രൻ. പത്തനംതിട്ടയിൽ ബിജെപിയുടെ ചിഹ്നമായ താമരക്ക് വോട്ട് ചെയ്യാനാവുന്നില്ലെന്നാണ് സുരേന്ദ്രൻറെ ആരോപണം.

    വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായി പരാതി ലഭിക്കുന്നുണ്ട്. തങ്ങളുടെ ചിഹ്നമായ താമരയ്ക്ക് വോട്ട് ചെയ്യാനാവില്ലെന്നാണ് മുഖ്യമായി ഉയരുന്ന പരാതി. കൂടുതൽ വിവരങ്ങൽ ലഭിച്ചാൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും എന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.

    Also Read-‘Lok Sabha Election 2019’: കള്ള പ്രചരണങ്ങൾക്ക് മുന്നിൽ സത്യം ജയിക്കും; തലസ്ഥാനം മാറ്റം ആഗ്രഹിക്കുന്നു: കുമ്മനം രാജശേഖരൻ

    വോട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറ് സംബന്ധിച്ച് വ്യാപക പരാതി ഉയരുന്നുണ്ട്. തിരുവനന്തപുരം കോവളത്ത് കൈപ്പത്തിക്ക് കുത്തിയാൽ താമരയ്ക്ക് വോട്ട് വീഴുന്നുവെന്ന പരാതി ഉയർന്നത് പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയും പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി നേതാവും പരാതി ഉന്നയിച്ചെത്തിയിരിക്കുന്നത്.



     
    First published:
    )}