'മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തിവെട്ടുന്നത്'; പരിഹാസവും വിമർശനവുമായി കെ.സുരേന്ദ്രൻ

കോവിഡിനെ രക്ഷാകവചമാക്കി അഴിമതിക്കറയും കള്ളക്കടത്തു ബന്ധവും കഴുകിക്കളയാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രി വച്ചു പുലർത്തുന്നത്

News18 Malayalam | news18-malayalam
Updated: July 21, 2020, 8:27 PM IST
'മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തിവെട്ടുന്നത്'; പരിഹാസവും വിമർശനവുമായി കെ.സുരേന്ദ്രൻ
k surendran
  • Share this:
കോവിഡ് കൂടുന്നതിന് എതിരാളികളെ കുറ്റം പറയുന്ന മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തിവെട്ടുന്നതാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇന്നത്തെ വാർത്താ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹാസവും വിമർശനവും കലർന്ന പ്രതികരണം നടത്തിയിരിക്കുന്നത്.

കോവിഡിനെ രക്ഷാകവചമാക്കി അഴിമതിക്കറയും കള്ളക്കടത്തു ബന്ധവും കഴുകിക്കളയാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രി വച്ചു പുലർത്തുന്നതെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. ഉത്തരം മുട്ടുമ്പോൾ ദുർബലചിത്തര്‍ കാണിക്കുന്ന ഇമോഷണൽ ബ്ലാക്ക് മെയിലിംഗാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വിമർശിക്കുന്നു.

TRENDING:Covid 19 in Kerala| സംസ്ഥാനത്ത് രോഗബാധിതർ ഇന്നും 700 കടന്നു; 528 പേർക്കു സമ്പർക്കത്തിലൂടെ രോഗം [NEWS]അന്ന് ട്രെയിനപകടം തടഞ്ഞ് നൂറുകണക്കിന് ജീവൻ രക്ഷിച്ച അനുജിത്ത് മരണാനന്തരവും ജീവിക്കും; എട്ടു പേരിലൂടെ [NEWS]Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]

സുരേന്ദ്രന്‍റെ കുറിപ്പ്:

കോവിഡിനെ രക്ഷാകവചമാക്കി അഴിമതിക്കറയും കള്ളക്കടത്തു ബന്ധവും കഴുകിക്കളയാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രി വെച്ചുപുലർത്തുന്നത്.തനി അല്പത്തരമാണ് ഇന്ന് പതിവ് കലാപരിപാടിയിലുടനീളം വിളമ്പിയത്. കോവിഡ് കൂടുന്നതിന് എതിരാളികളെ കുറ്റം പറയുന്ന മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തിവെട്ടുന്നതാണ്. നേരെ ചൊവ്വെ പറഞ്ഞാൽ ഉത്തരം മുട്ടുമ്പോൾ ദുർബലചിത്തർ കാണിക്കുന്ന ഇമോഷനൽ ബ്ളാക്ക് മെയിലിംഗ്.....


കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എല്ലാറ്റിനും നെഗറ്റീവ് സമീപനമാണ് ചിലര്‍ സ്വീകരിക്കുന്നതെന്നും ഉത്തരവാദപ്പെട്ട ചിലരൊക്കെ തന്നെ ഇതിന് നേതൃത്വം നൽകിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത്തരം സമീപനം കോവിഡ് പ്രതിരോധത്തിന് പ്രതിബന്ധം സൃഷ്ടിച്ചോയെന്ന് അവർ തന്നെ ചിന്തിക്കണമെന്നും പറഞ്ഞിരുന്നു. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Published by: Asha Sulfiker
First published: July 21, 2020, 8:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading