നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പതിവു ബഡായികൾ അവസാനിപ്പിച്ച് മുഖ്യമന്ത്രി നടപടികളിലേക്കു കടക്കണം': കെ. സുരേന്ദ്രൻ

  'പതിവു ബഡായികൾ അവസാനിപ്പിച്ച് മുഖ്യമന്ത്രി നടപടികളിലേക്കു കടക്കണം': കെ. സുരേന്ദ്രൻ

  മലയാളികള്‍ കേരളത്തിന്റെ അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ കെ സുരേന്ദ്രന്‍

  k surendran

  k surendran

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന മലയാളികള്‍ കേരളത്തിന്റെ അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

   രോഗികളും ഗര്‍ഭിണികളുമടക്കം നൂറുകണക്കിനാളുകളാണ് പൊരിവെയിലത്തു കാത്തുനില്‍ക്കേണ്ടിവരുന്നത്. അവര്‍ ഈ കൊടും ക്രൂരത അനുഭവിക്കേണ്ടിവന്നത് കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണ്. ലോക്ക്ഡൗണിന്റെ സമയത്ത് കര്‍ണാടകത്തിലേക്ക് കടത്തി വിടാത്തതിനെ ചൊല്ലി ബഹളം വച്ച' നേതാക്കളൊക്കെ ഇപ്പോള്‍ എവിടെ പോയെന്ന് കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
   TRENDING:'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ[NEWS]COVID 19| മാലദ്വീപില്‍ നിന്നും പ്രവാസികളുമായി തിരിച്ച നാവികസേന കപ്പല്‍ കൊച്ചി തീരത്ത് [NEWS]എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]
   ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

   ലോക്ക്ഡൗൺ കാലത്ത് കർണ്ണാടകയിലേക്ക് കടത്തിവിടുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ച നേതാക്കളൊന്നും ഇളവുകൾ ലഭിച്ചതിനുശേഷം മടങ്ങിവരുന്ന മലയാളികളെ തലപ്പാടിയിലും വാളയാറിലും മണിക്കൂറുകളോളം തടഞ്ഞുവെച്ചതിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്തുകൊണ്ട്? രോഗികളും ഗർഭിണികളുമടക്കം നൂറുകണക്കിനാളുകളാണ് പൊരിവെയിലത്തു കാത്തുനിൽക്കേണ്ടിവന്നത്. സാമൂഹ്യ അകലവുമില്ല കുടിക്കാൻ കുടിവെള്ളം പോലുമില്ല. ഈ കൊടും ക്രൂരത അനുഭവിക്കേണ്ടിവന്നത് കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണ്. മലയാളികളെ തിരിച്ചുകൊണ്ടുവരാൻ താൽപ്പര്യം കാണിക്കാത്തതിന്റെ കാരണം ഇപ്പോൾ ജനങ്ങൾക്കു മനസ്സിലായി. ഇപ്പോഴേ ഇതാണ് സ്ഥിതിയെങ്കിൽ എല്ലാവരും തിരിച്ചെത്തുമ്പോൾ എന്തായിരിക്കും ഗതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുഖ്യമന്ത്രി പതിവു ബഡായികൾ അവസാനിപ്പിച്ച് നടപടികളിലേക്കു കടക്കണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.

   Published by:user_49
   First published:
   )}