തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധിക്കാരപരവും ആപല്‍ക്കരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്.
കുട്ടികള്‍ എങ്ങനെ സ്ക്കൂളുകളില്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകള്‍ ഹോം ക്വോറന്റൈനില്‍ ഇരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അത്തരം വീടുകളില്‍ നിന്നു പോലും കുട്ടികള്‍ പരീക്ഷയ്ക്കെത്തും. വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച് പന്താടരുതെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]ഖത്തറിൽനിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി; സംഘത്തിൽ 61 ഗർഭിണികളും [NEWS]കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു: രമേശ് ചെന്നിത്തല [NEWS]
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എസ്. എസ്. എൽ. സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ധിക്കാരപരവും ആപൽക്കരവും. കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ തീരുമാനം തികഞ്ഞ അവിവേകമാണ്. കുട്ടികൾ എങ്ങനെ സ്ക്കൂളുകളിൽ എത്തുമെന്ന് സർക്കാർ കണക്കാക്കേണ്ടതായിരുന്നു. നിരവധി ആളുകൾ ഹോം ക്വോറന്റൈനിൽ ഇരിക്കുന്ന ഈ സന്ദർഭത്തിൽ അത്തരം വീടുകളിൽ നിന്നു പോലും കുട്ടികൾ പരീക്ഷയ്ക്കെത്തും. സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങളൊരുക്കിയും പരീക്ഷ നടത്താൻ ഒട്ടേറെ പരിമിതികളുണ്ട്. പിണറായി വിജയൻ ദുരഭിമാനം വെടിയണം. വിദ്യാർത്ഥികളുടെ ജീവൻ വെച്ച് പന്താടരുത്. ഇക്കാര്യത്തിൽ കേന്ദ്ര നിർദ്ദേശം പാലിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief minster Pinarayi Vijayan, Corona in Kerala, Covid 19 in Kerala, Exam in kerala, K surendran, Lock down in Kerala, Sslc and plus two