• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അറപ്പാണ്, വെറുപ്പാണ് എൽ.ഡി.എഫെന്ന് കെ സുരേന്ദ്രൻ; പരസ്യം പാരയാകുമോയെന്ന ആശങ്കയിൽ ഇടതു മുന്നണി'

'അറപ്പാണ്, വെറുപ്പാണ് എൽ.ഡി.എഫെന്ന് കെ സുരേന്ദ്രൻ; പരസ്യം പാരയാകുമോയെന്ന ആശങ്കയിൽ ഇടതു മുന്നണി'

കേരള രാഷ്ട്രീയത്തെ മലീമസമാക്കിയവരാണ് എൽ.ഡി.എഫുകാർ. എങ്ങനെയാണ് കേരളത്തിൻ്റെ ഭരണവ്യവസ്ഥയിൽ കള്ളൻമാർക്ക് കയറി വരാൻ സാധിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

News18

News18

  • Share this:
കൊച്ചി: ഇടതു മുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ മുദ്രാവാക്യത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 'ഉറപ്പല്ല, അറപ്പാണ്' എൽഡിഎഫ് എന്ന് വിജയയാത്രയ്ക്ക് തൃപ്പൂണിത്തറയിൽ നൽകിയ സ്വീകരണ യോഗത്തിൽ സുരേന്ദ്രൻ പറഞ്ഞു. കേരള രാഷ്ട്രീയത്തെ മലീമസമാക്കിയവരാണ് എൽ.ഡി.എഫുകാർ. എങ്ങനെയാണ് കേരളത്തിൻ്റെ ഭരണവ്യവസ്ഥയിൽ കള്ളൻമാർക്ക് കയറി വരാൻ സാധിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണ്ണമായും തട്ടിപ്പുകാരുടെ പാർട്ടിയായി മാറി. മണിച്ചൻ മുതൽ ഇങ്ങോട്ട് എല്ലാ കള്ളൻമാരുടെയും അധോലോകക്കാരുടേയും പണം വാങ്ങിയവരാണ് സി.പി.എമ്മുകാർ. ഇവർക്ക് എങ്ങനെയാണ് അഴിമതിരഹിത ഭരണം എന്നെല്ലാം ഉറപ്പുകൾ നൽകാൻ കഴിയുന്നതെന്ന് എന്ന് അദ്ദേഹം ചോദിച്ചു കേരളത്തിലെ ജനങ്ങളുടെ കണ്ണിലെ കരടായി ഇടതുപക്ഷം മാറി കഴിഞ്ഞു. അത് ഈ തെരഞ്ഞെടുപ്പോടെ ജനം നീക്കം ചെയ്യും.  പരസ്യ വാചകം കൊണ്ടൊന്നും കാര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Also Read അഡ്വ. കെ. കെ ബാലറാം ആർ എസ് എസ് പ്രാന്ത സംഘചാലക്

അതേസമയം വലിയ പ്രചാരണ കോലാഹലത്തോടെ മുന്നോട്ടുവെച്ച പരസ്യ കാമ്പയിന് ആദ്യ മണിക്കൂറുകളിൽ കിട്ടിയ പ്രതികരണം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നുണ്ട് . കഴിഞ്ഞു തവണ 'എൽഡിഎഫ് വരും വരും എല്ലാം ശരിയാകും' എന്ന പരസ്യവാചകം എല്ലാവരെയും ഒരുപോലെ ആകർഷിച്ചിരുന്നു. എൽ ഡി എഫിന്റെ പ്രചാരണ പരിപാടികൾ വളരെ വേഗം ജനങ്ങളിലേക്ക് എത്തുന്നതിനും പൊതു സ്വീകാര്യത നേടിയെടുക്കുന്നതിനും ഈ ശീർഷകങ്ങൾ സഹായകരമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന പരസ്യ ശീർഷകം ട്രോളർമാരാണ് കൂടുതലും ഏറ്റു പിടിച്ചത്.

എകെജി സെന്ററിൽ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവനിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി തിരഞ്ഞെടുപ്പു പ്രചാരണ വാചകത്തിന്റെ ലോഗോ ഏറ്റുവാങ്ങിയത്.

Also Read ആൺ സുഹൃത്തിന്‍റെ വിവാഹ വാർത്തയറിഞ്ഞ് വിഷം കഴിച്ചു: 24കാരി ഗുരുതരാവസ്ഥയിൽ

നടപ്പാക്കിയ വികസന പദ്ധതികളുടെ തുടർച്ചയായി വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു പുതിയ പ്രചാരണ വാചകമെന്നു വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പമാണു പുതിയ വാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. പുതിയ ടാഗ്‌ലൈനോടെയുള്ള ബോർഡുകളും  സംസ്ഥാനമാകെ സ്ഥാപിച്ചു തുടങ്ങി.

മന്ത്രി ടി.എം.തോമസ് ഐസക്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

‘എൽഡിഎഫ് വരും, എല്ലാം ശരിയാകും’ എന്നതായിരുന്നു 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പ്രചാരണ വാചകം.
Published by:Aneesh Anirudhan
First published: