HOME » NEWS » Kerala » K SURENDRAN CRITICIZES THE SECOND PINARAYI CABINET

'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും; സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത': കെ സുരേന്ദ്രൻ

മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക് എത്തുന്നതിനെയും സുരേന്ദ്രൻ വിമർശിച്ചു

News18 Malayalam | news18
Updated: May 18, 2021, 2:39 PM IST
'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും; സ്പീക്കർക്ക്  മുൻഗാമിയുടെ അതേ യോഗ്യത': കെ   സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • News18
  • Last Updated: May 18, 2021, 2:39 PM IST
  • Share this:
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പട്ടിക പുറത്തു വന്നതിനു പിന്നാലെ വിമർശനവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. മന്ത്രിസഭാ പട്ടികയിൽ കടുത്ത സ്വജനപക്ഷപാതമാണ് നടന്നിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത. ആകെ മൊത്തം സ്വജനപക്ഷപാതം. പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും' - ഇങ്ങനെയാണ് രണ്ടാം പിണറായി സർക്കാരിനെക്കുറിച്ച് കെ സുരേന്ദ്രൻ വിമർശിച്ചു പറഞ്ഞു.

കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്,

'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത... ആകെ മൊത്തം സ്വജനപക്ഷപാതം... പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും...'



'ആദ്യം മകൾ പിന്നെ പ്രധാനവകുപ്പും ലീഗിന്റെ കാര്യം കട്ടപ്പൊക...' - മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക് എത്തുന്നതിനെ വിമർശിച്ച് സുരേന്ദ്രൻ കുറിച്ചത് ഇങ്ങനെ.



കെ കെ ശൈലജ ടീച്ചർ ഉൾപ്പെടെ ഒന്നാം പിണറായി മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആരും രണ്ടാം പിണറായി മന്ത്രിസഭയിൽ ഇല്ല. നിലവിലുള്ള എല്ലാവരെയും ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. അതേസമയം, കെ കെ ശൈലജ ടീച്ചർ പാർട്ടി വിപ്പ് ആകുമെന്നാണ് റിപ്പോർട്ടുകൾ.

സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.

പിണറായി 2.0 | സിപിഎമ്മിൽ നിന്ന് 10 പുതുമുഖങ്ങൾ മാത്രം; കെ കെ ശൈലജയും പുറത്ത്

സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെയും പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറെയും പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷനായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ പങ്കെടുത്തു.

അതേസമയം, രണ്ടാം പിണറായി മന്ത്രിസഭിയിലെ നാലു മന്ത്രിമാരെ തീരുമാനിച്ച് സി പി ഐ. കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽ എന്നിവരെയാണ് സി പി ഐ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനാണ് സി പി ഐയുടെ നിയമസഭാ കക്ഷി നേതാവ്. ഇന്നു ചേർന്ന സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ഇതും സംബന്ധിച്ച് തീരുമാനമെടുത്തത്.

സി പി ഐ നിയോഗിച്ച നാലു പേരും ആദ്യമായാണ് മന്ത്രമാരാകുന്നത്. ഇതിൽ കെ ആർ ഗൗരിയമ്മയ്ക്കു ശേഷം സി പി ഐയിൽ നിന്നും മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ചിഞ്ചുറാണി.
Published by: Joys Joy
First published: May 18, 2021, 2:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories