Kerala Gold Smuggling| 'ഒരു സ്വപ്നാ സുരേഷിൽ ഒതുങ്ങില്ല'; ആരോപണങ്ങളുടെ കുന്തമുന മുഖ്യമന്ത്രിക്ക് നേരെയാണെന്ന് കെ സുരേന്ദ്രൻ
ശിവശങ്കറിന്റെ വിദേശയാത്രകൾ ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ ഉപദേശകരുടെ പങ്ക് വ്യക്തമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു

k surendran
- News18 Malayalam
- Last Updated: July 8, 2020, 1:52 PM IST
കോഴിക്കോട്: സ്വർണ കള്ളക്കടത്ത് കേസിൽ എൽ ഡി എഫ് സർക്കാറിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. പഞ്ചായത്ത് - വാർഡ് തലങ്ങളിൽ പ്രതിഷേധ പരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി കോഴിക്കോട് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ. ശിവശങ്കരനെ മാറ്റിയത് കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടാൻ പോകുന്നില്ല. ഒരു സ്വപ്നാ സുരേഷിൽ ഒതുങ്ങുന്നതല്ല കാര്യങ്ങൾ. മുഖ്യമന്ത്രിക്ക് നേരെയാണ് ആരോപണങ്ങളുടെ കുന്തമുന തിരിഞ്ഞിട്ടുള്ളത്. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് [NEWS]Swapna Suresh| ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവോ ബിരുദമോ? പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ [NEWS]'ഷേക് ഹാന്ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
ശിവശങ്കറിന്റെ വിദേശയാത്രകൾ ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ ഉപദേശകരുടെ പങ്ക് വ്യക്തമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. വിവാദ വനിതയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല. സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ശിവശങ്കരനെ മാറ്റി നിർത്തി രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതണ്ട. വരും ദിവസങ്ങൾ പ്രതിഷേധത്തിൻ്റേതാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി കോഴിക്കോട് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ.