പാലക്കാട്: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ നല്കിയ കരാറുകളില്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കള്ളപ്പണം വിനിയോഗിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മറയാണ് ഊരാളുങ്കൽ. സുതാര്യമായ ഒരു നടപടിയും ഇവിടെയില്ല. ഊരാളുങ്കലിനെ കയറൂരി വിട്ടിരിക്കുകയാണെന്നും പിണറായി വിജയനുമായി അടുത്ത് നില്ക്കുന്ന സ്ഥാപനമാണ് ഇതെന്നും സുരേന്ദ്രന് ആരോപിച്ചു.
കെ.എസ്.എഫ്.ഇറെയ്ഡുമായി ബന്ധപ്പെട്ട് തോമസ് ഐസക്കും പിണറായിയും തമ്മിൽ ഉടലെടുത്തിരിക്കുന്ന പടലപിണക്കത്തിൽ ഐസക്കിന് പാർട്ടിയിലുള്ള പിന്തുണ കൂടുകയാണ്. മുഖ്യമന്ത്രി ഇതുവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടില്ല. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയാലും സിപിഎം തോല്‍ക്കും. ഇതിലൂടെ സിപിഎമ്മിനും മുഖ്യമന്ത്രിയെ വേണ്ടാതായെന്നു വ്യക്തമായിരിക്കുകയാണ്. കൂടുതൽ അഴിമതിക്കഥകൾ പുറത്ത് വരുന്നതിന് മുൻപ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വിജിലൻസിൻ്റെപരിശോധനയെ എന്തിനാണ് തോമസ് ഐസക് വേവലാതിയോടെ നോക്കി കാണുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇത്രയും ഭയപ്പെടുന്നത് എന്തിനാണ്. കെഎസ്എഫ്ഇ മാത്രമല്ല കെഎഫ്സിയിലും വലിയ അഴിമതിയാണ് നടക്കുന്നത്. ഒരു മലയാളം ചാനലിന് ഏഴു കോടി രൂപ വായ്പ കൊടുത്തു. ധനവകുപ്പിന് കീഴിലെ പലവകുപ്പുകളിലും തോമസ് ഐസക് തട്ടിപ്പ് നടത്തിയിട്ടുണ്ട്. കേരള ലോട്ടറിയിലും പലതരം അഴിമതികള്‍ നടക്കുന്നുണ്ട്. സംസ്ഥാന ലോട്ടറി അടിച്ച ആളുകളെക്കുറിച്ച് പറയാൻ ധനമന്ത്രി തയാറാകണം. പ്രവാസി ചിട്ടിയിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിണറായി വിജയന് വട്ടാണെന്നാണ് വിജിലന്‍സിനെ വിമര്‍ശിച്ചു പറഞ്ഞതിലൂടെ ഐസക്ക് അര്‍ത്ഥമാക്കിയത്. ഈ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയും തോമസ് ഐസക്കും അഴിമതിക്കാരാണ്. കിഫ്ബി പണിത സ്കൂളുകള്‍ തകരാന്‍ പോകുകയാണ്. വലിയ അഴിമതിയാണ് നടന്നത്. കള്ളപ്പണം നിക്ഷേപിക്കാനുള്ള മറയാക്കി സഹകരണ ബാങ്കുകളെ പോലെ ഊരാളുങ്കലിനെയും ഈ സര്‍ക്കാര്‍ മാറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമങ്ങള്‍ വക്കാലത്ത് എടുക്കണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ശോഭയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. പിണറായിയും കോടിയേരിയും പ്രചാരണത്തിന് ഇറങ്ങാത്തത് എന്താണ് മാധ്യമങ്ങള്‍ക്ക് വാര്ത്തയല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.