ഇന്റർഫേസ് /വാർത്ത /Kerala / ശതം സമർപ്പയാമി: പണമെത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്; കെ സുരേന്ദ്രന്‍റെ തിരുത്ത്

ശതം സമർപ്പയാമി: പണമെത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്; കെ സുരേന്ദ്രന്‍റെ തിരുത്ത്

'നമ്മുടെ ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണെന്നും അത് സത്യവും ധർമവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക'

'നമ്മുടെ ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണെന്നും അത് സത്യവും ധർമവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക'

'നമ്മുടെ ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണെന്നും അത് സത്യവും ധർമവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക'

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: ശബരിമല കര്‍മസമിതി തുടങ്ങിയ ശതം സമര്‍പ്പയാമി ക്യാംപയ്നുമായി ബന്ധപ്പെട്ട് വിവാദം. ശതം സമർപ്പയാമിയിലേക്ക് അയച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിവാദം തുടങ്ങിയത്. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും കെ സുരേന്ദ്രൻ, കെ.പി. ശശികല എന്നിവരുടെ ഫോട്ടോകൾക്കൊപ്പം അയ്യപ്പന്‍റെ ചിത്രമുള്ള പോസ്റ്റർ പ്രചരിച്ചതോടെയാണ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയത്. വ്യാജപോസ്റ്റർ വിശ്വസിച്ച് നിരവധി പേർക്ക് അബദ്ധം പറ്റി. ഇതോടെ വിശദീകരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്തെത്തി. നമ്മുടെ ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണെന്നും അത് സത്യവും ധർമവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുകയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

  അയ്യപ്പസംഗമം ഇന്ന്; തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം

  കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം...

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബർ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാൾപോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്.

  പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബർ സെല്ലും. തെറ്റായ പ്രചരണങ്ങളിൽ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്.

  അത് സത്യവും ധർമ്മവും നിലനിർത്താൻ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മാത്രമായി വിനിയോഗിക്കുക. ശതം സമർപ്പയാമിയുടെ ഒറിജിനൽ അക്കൗണ്ട് നമ്പർ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

  First published:

  Tags: K surendran facebook post, Shatham samrpayaami issue, കെ സുരേന്ദ്രൻ, ഫേസ്ബുക്ക് പോസ്റ്റ്, ശതം സമർപ്പയാമി, ശബരിമല കർമസമിതി