• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടു വരാം; മുസ്‌ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ല': കെ. സുരേന്ദ്രൻ

'അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടു വരാം; മുസ്‌ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ല': കെ. സുരേന്ദ്രൻ

'മോദിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്ത്. ഇമ്രാന്‍ഖാനെ പുകഴ്ത്തിയാല്‍ അകത്തും. കോണ്‍ഗ്രസ്സ് ഇനി നൂറു വര്‍ഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായി'

news18.com

news18.com

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് കെ. സുരേന്ദ്രന്‍. അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടു വരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്‌ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രമാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    കുറിപ്പ് പൂർണരൂപത്തിൽ;

    'മോദിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്ത്. ഇമ്രാന്‍ഖാനെ പുകഴ്ത്തിയാല്‍ അകത്തും. കോണ്‍ഗ്രസ്സ് ഇനി നൂറു വര്‍ഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായി . അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്‌ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം.....'

    ബി.ജെ.പി നയങ്ങളോട് യോജിക്കുന്ന എല്ലാവരെയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പ്രതികരിച്ചു. മുരളീധരന്‍ പറഞ്ഞു. നരേന്ദ്രമോദിയെ വിലയിരുത്തുന്നതില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥിരതയുള്ള നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
    Also Read മോദിയെ വിലയിരുത്തുന്നതില്‍ അബ്ദുള്ളക്കുട്ടിയുടേത് സ്ഥിരതയുള്ള നിലാപാട്: വി. മുരളീധരന്‍

    അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തിയിരുന്നു. മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെതന്നെയാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.



    First published: