• HOME
  • »
  • NEWS
  • »
  • kerala
  • »
  • K SURENDRAN HOISTED THE NATIONAL FLAG UPSIDE DOWN BY HALF

ദേശീയ പതാക തലകീഴായി പകുതിയോളം ഉയർത്തി കെ സുരേന്ദ്രൻ; അമളി മനസിലായതോടെ തിരിച്ചിറക്കി

ഭാരത് മാതാ കീ ജയ് വിളികൾക്കിടെ പതാക ഉയർത്തുമ്പോഴാണ്, അത് തിരിഞ്ഞുപോയെന്ന് മനസിലായത്. ഉടൻ തന്നെ പതാക തിരിച്ചിറക്കി, ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.

National-flag Surendran

National-flag Surendran

  • Share this:
    തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാചരണത്തിന്‍റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ പതാക തലകീഴായി പകുതിയോളം ഉയർത്തിയത് വിവാദമായി. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. അബദ്ധം പറ്റിയത് മനസിലായതോടെ ദേശീയ പതാക തിരിച്ചിറക്കി, ശരിയായി വീണ്ടും ഉയർത്തുകയായിരുന്നു. കയർ കുരുങ്ങിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

    എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാചരണത്തിന്‍റെ ഭാഗമായാണ് ബിജെപി ഓഫീസിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചത്. മുതിർന്ന നേതാവ് ഒ രാജഗോപാൾ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്താണ് സംസ്ഥാൻ അധ്യക്ഷൻ കെ സുരേന്ദ്രൻ പതാക ഉയർത്തിയത്. ഭാരത് മാതാ കീ ജയ് വിളികൾക്കിടെ പതാക ഉയർത്തുമ്പോഴാണ്, അത് തിരിഞ്ഞുപോയെന്ന് മനസിലായത്. ഉടൻ തന്നെ പതാക തിരിച്ചിറക്കി, ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.

    അതിനിടെ ആദ്യമായി സ്വാതന്ത്ര്യദിനം ആചരിച്ച സിപിഎം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ. എസ് ശബരീനാഥൻ രംഗത്തെത്തി. മറ്റൊരു പതാകയും ദേശീയപതാകയേക്കാൾ ഉയരത്തിലോ ഒപ്പമോ ഉയർത്തരുതെന്ന ഇന്ത്യൻ ഫ്ലാഗ് കോഡിലെ വ്യവസ്ഥയാണ് സിപിഎം ലംഘിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശബരീനാഥൻ ചൂണ്ടിക്കാട്ടി. സി.പി.എമ്മനെതിരെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    കെ എസ് ശബരീനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

    എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് "no other flag or bunting should be placed higher than or above or side by side with the National Flag"- ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. CPM എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം.

    എകെജി സെന്‍ററിൽ ദേശീയ പതാക; സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം

    ചരിത്രത്തിൽ ആദ്യമായി സിപിഎം ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണം നടന്നു. സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിൽ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തുന്നത് ആദ്യമല്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. 1947 ൽ പി കൃഷ്ണപിള്ള പതാക ഉയർത്തിയിട്ടുണ്ട്. ത്യാഗനിർഭര പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു ഇടതുപക്ഷം. കാർഷിക പരിഷ്കരണമായിരുന്നു സ്വതന്ത്ര്യ സമര കാലത്ത് ഇടതുപക്ഷം ഉയർത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

    പതാക ഉയർത്തലിൽ സ്വാതന്ത്ര്യദിന ആഘോഷം അവസാനിപ്പിക്കില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളിൽ ഇടതുപക്ഷം പങ്കെടുത്തിട്ടുണ്ടെന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച്‌ അറിവില്ലാത്തത് കൊണ്ടാണ് കെ.സുരേന്ദ്രന്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മറ്റി അഗങ്ങളായ എ. കെ ബാലന്‍. പി കെ ശ്രീമതി, എം. സി ജോസഫൈന്‍ സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
    Published by:Anuraj GR
    First published:
    )}