• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അല്ലെങ്കിലും ഈ തല്ലിപ്പൊളി കമ്പനിയിലെ ജോലി ഞങ്ങള്‍ക്ക് വേണ്ട' ; ഇ.പി ജയരാജനെ ട്രോളി കെ.സുരേന്ദ്രന്‍

'അല്ലെങ്കിലും ഈ തല്ലിപ്പൊളി കമ്പനിയിലെ ജോലി ഞങ്ങള്‍ക്ക് വേണ്ട' ; ഇ.പി ജയരാജനെ ട്രോളി കെ.സുരേന്ദ്രന്‍

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഹാസ്യരംഗത്തിലൂടെയാണ് സുരേന്ദ്രന്‍ ജയരാജനെ ട്രോളിയത്. '

  • Last Updated :
  • Share this:
    എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പരോക്ഷമായി പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ഇന്‍ഡിഗോ വിമാന കമ്പനി 3 ആഴ്ച യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

    എന്നാല്‍ വിമാന കമ്പനിയുടെ നടപടി നിയമ വിരുദ്ധമാണെന്ന് ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു. നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഒരിക്കലും യാത്ര ചെയ്യില്ലെന്ന ഇപി ജയരാജന്‍റെ പ്രതികരണത്തെയാണ് കെ.സുരേന്ദ്രന്‍ പരോക്ഷമായി പരിഹസിച്ചത്.

    Also Read- 'ഇൻഡിഗോ വൃത്തികെട്ട കമ്പനി; ഇനി ജീവിതകാലത്ത് അതിൽ യാത്ര ചെയ്യില്ല'; ഇപി ജയരാജൻ

    സത്യന്‍ അന്തിക്കാടിന്‍റെ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഹാസ്യരംഗത്തിലൂടെയാണ് സുരേന്ദ്രന്‍ ജയരാജനെ ട്രോളിയത്. 'ഈ വീഡിയോയ്ക്ക് സമകാലിക സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ ഉത്തരവാദിത്വം അവർക്കുമാത്രമായിരിക്കും' എന്ന ക്യാപ്ഷനോടെയാണ് സുരേന്ദ്രന്‍റെ പോസ്റ്റ്.



    അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

    Also Read- വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് 3 ആഴ്ച യാത്രാവിലക്ക്; യൂത്ത് കോണ്‍ഗ്രസുകാർക്ക് രണ്ടാഴ്ച

    ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. യാത്രാ വിലക്കിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലന്നായിരുന്നു ജയരാജന്റെ ആദ്യ പ്രതികരണം. പിന്നീട് ഔദ്യോഗികമായി വിവരം ലഭിച്ചതിനു ശേഷമാണ് ഇൻഡിഗോയ്ക്കെതിരെ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ രംഗത്തെത്തിയത്.
    Published by:Arun krishna
    First published: