തിരുവനന്തപുരം: ജയിൽമോചിതനായി തിരിച്ചെത്തിയ കെ സുരേന്ദ്രൻ ബിജെപിയില്‍ കൂടുതല്‍ ശക്തനാകും. ശബരിമല സമരത്തിന് ശക്തമായ നേതൃത്വം നല്കാന് സുരേന്ദ്രനെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിൽ ശക്തമാണ്. പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഏറ്റെടുക്കാമെന്നാണ് സുരേന്ദ്രന്റെ നിലപാട്.
മൂന്നാഴ്ച മുമ്പ് ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ ശക്തിയോടെയാണ് കെ സുരേന്ദ്രന്റെ ജയിലിൽ നിന്നുള്ള തിരിച്ചുവരവ്. ശബരിമല വിഷയം തീവ്രമായി കൈകാര്യം ചെയ്യണമെന്ന നിലപാടുകാരുടെ നേതാവായി സുരേന്ദ്രന് മാറി. അറസ്റ്റിലായി ആദ്യദിവസങ്ങളില്‍ സുരേന്ദ്രന് കാര്യമായ പിന്തുണ നല്‍കാതിരുന്ന സംസ്ഥാനനേതൃത്വം പിന്നീട് സുരേന്ദ്രന്റെ വഴിയിലേക്ക് വന്നു.
ശ്രീധരൻപിള്ളയുടെ നിലപാടിനെതിരെ വി.മുരളീധര പക്ഷം പലപ്പോഴും അതൃപ്തി പരസ്യമാക്കുകയും ചെയ്തു. വിമർശനത്തിന്റെ ചൂടു മനസ്സിലാക്കിയാണ് സുരേന്ദ്രന് ജയില്‍ മോചിതനായപ്പോള്‍ പിഎസ് ശ്രീധരന് പിള്ളയും എംടി രമേശും അടക്കമുള്ളവര്‍ സ്വീകരിക്കാൻ എത്തിയത്. നിലവിലെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമാണെന്ന് സുരേന്ദ്രനും കണക്കു കൂട്ടുന്നു.
ആര്‍എസ്എസിന്റെ ശക്തമായ എതിര്‍പ്പാണ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നേരത്തേ സുരേന്ദ്രന് വിലങ്ങുതടിയായിരുന്നത്. ഇനി ആര്‍എസ്എസും നിലപാടില്‍ മാറ്റം വരുത്തിയേക്കും. ശബരിമല സമരത്തെ വേണ്ടവിധം ഉപയോഗിക്കാന്‍ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനം ആര്‍എസ്എസിനുമുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.