• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കെ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന; പ്രഖ്യാപനം തിങ്കളാഴ്ചക്ക് മുൻപുണ്ടായേക്കും

മുൻ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ ദേശീയ ഉപാധ്യക്ഷനാക്കുമെന്നും സൂചനയുണ്ട്. കേരളത്തിന്റെ ചുമതലയും നൽകിയേക്കും.

News18 Malayalam | news18-malayalam
Updated: January 17, 2020, 12:09 PM IST
കെ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന; പ്രഖ്യാപനം തിങ്കളാഴ്ചക്ക് മുൻപുണ്ടായേക്കും
News18 Malayalam
  • Share this:
തിരുവനന്തപുരം: ആർ എസ് എസ് നേതൃത്വത്തിന്റെ പിന്തുണയോടെ യുവ നേതാവായ കെ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന പ്രസിഡന്റാകുമെന്ന് സൂചന. പാർട്ടി-പരിവാർ നേതാക്കളുടെ പിന്തുണ കൂടുതൽ ലഭിച്ചത് സുരേന്ദ്രനാണ്. മറ്റു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും വി മുരളീധരന്റെ വിശ്വസ്തൻ തന്നെ പ്രസിഡന്റാകുമെന്നാണ് റിപ്പോർട്ടുകൾ.

എം ടി രമേശിനെ പ്രസിഡന്റാക്കണമെന്നാണ് പി കെ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശബരിമല വിഷയത്തിൽ സുരേന്ദ്രന് ലഭിച്ച പിന്തുണ അനുകൂല ഘടകമാവുകയായിരുന്നു.  മുൻ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ ദേശീയ ഉപാധ്യക്ഷനാക്കുമെന്നും സൂചനയുണ്ട്. കേരളത്തിന്റെ ചുമതലയും നൽകിയേക്കും.

Also Read- ലൗ ജിഹാദ്: ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഡിജിപിയോട് വിശദീകരണം തേടി

തിങ്കളാഴ്ചയാണ് ബി ജെ പി ദേശീയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്. അതിന് മുമ്പ് സംസ്ഥാന പ്രസിഡന്റുമാരുടെ പ്രഖ്യാപനമുണ്ടാകും. ജില്ലാ പ്രസിഡന്റുമാരെ നാളെ പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി വി വി രാജേഷ് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കൊല്ലത്ത് ബി ബി ഗോപകുമാർ, പത്തനംതിട്ടയിൽ അശോകൻ കുളനട, ആലപ്പുഴയിൽ എം വി ഗോപകുമാർ, കോട്ടയത്ത് എൻ ഹരി, തൃശൂരിൽ അഡ്വ. കെ കെ അനീഷ്, പാലക്കാട് ഇ കൃഷ്ണദാസ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.

നിലവിൽ പി കെ കൃഷ്ണദാസ് പക്ഷത്തിന് മുൻതൂക്കമുള്ള പട്ടികയാണ്  പ്രഖ്യാപിക്കുകയെന്നാണ് സൂചന. പുതിയ ജില്ലാ പ്രസിഡന്റുമാരിൽ 11 പേർ കൃഷ്ണദാസ് പക്ഷത്തിന് ഒപ്പമുള്ളവരാണെന്ന് അവകാശപ്പെടുന്നു. എന്നാൽ ഒമ്പതു പേർ വി മുരളീധര പക്ഷത്ത് ഉള്ളവരായിരിക്കുമെന്ന് ആ വിഭാഗവും അവകാശപ്പെടുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍