• HOME
  • »
  • NEWS
  • »
  • kerala
  • »
  • K SURENDRAN MOCKS KERALA GOVERNMENT ON COVID RISE

'ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു'; പരിഹാസവുമായി കെ. സുരേന്ദ്രന്‍

കോവിഡ് വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: കോവിഡ് വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 'ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു' എന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം.

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡില്‍ വന്‍ വര്‍ധദ്ധനവാണ് ഉണ്ടായത്. കൂടാതെ 6 മണിക്ക് ഉണ്ടാവാറുണ്ടായിരുന്ന ഖ്യ മന്ത്രിയുടെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനം നടത്താത്തിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

    അതേ സമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരുന്നത്. ബുധനഴ്ച 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Also read - 'ടീച്ചറിന്റെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്; 3 ശതമാനത്തില്‍ നിന്ന് 19 ശതമാനത്തിലേക്ക് തോല്‍വി': കോവിഡ് വര്‍ദ്ധനവില്‍ ഹരീഷ് പേരടി

    സംസ്ഥാനത്ത് 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി.
    Published by:Karthika M
    First published:
    )}