• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Surendran | 'സുരേഷ് ഗോപി കൈനീട്ടം നൽകിയത് നല്ല കാര്യം; കാൽ തൊട്ട് വന്ദിക്കുന്നത് ആചാരം' : കെ സുരേന്ദ്രൻ

K Surendran | 'സുരേഷ് ഗോപി കൈനീട്ടം നൽകിയത് നല്ല കാര്യം; കാൽ തൊട്ട് വന്ദിക്കുന്നത് ആചാരം' : കെ സുരേന്ദ്രൻ

ശാന്തിമാര്‍ സ്വകാര്യ വ്യക്തികളിൽ നിന്നും പണം സ്വീകരിക്കുന്നത് വിലക്കിയ ദേവസ്വം ബോര്‍ഡ് നടപടി ഇല്ലാത്ത അധികാരം പ്രയോഗിക്കലാണെന്നും സുരേന്ദ്രൻ പറഞ്ഞു

  • Share this:
    സുരേഷ് ഗോപി (Suresh Gopi) നടത്തിയ വിഷുക്കൈനീട്ടം (Vishu Kaineettam) പരിപാടി നല്ല കാര്യമാണെന്നും കൈനീട്ടം വാങ്ങിയവർ കാൽ തൊട്ടുവന്ദിച്ചത് ആചാരമാണെന്നും ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran). വിഷുക്കൈനീട്ടം നല്‍കാനായി ശാന്തിമാര്‍ സ്വകാര്യ വ്യക്തികളിൽ നിന്നും പണം സ്വീകരിക്കുന്നത് വിലക്കിയ ദേവസ്വം ബോര്‍ഡ് നടപടി ഇല്ലാത്ത അധികാരം പ്രയോഗിക്കലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

    'സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. എന്നാൽ അത് ചിലർക്ക് പിടിച്ചില്ല. അതാണ് വിവാദത്തിന് പിന്നിലെ കാരണം. മുതിര്‍ന്നവരുടെ കാല്‍ തൊട്ടുവന്ദിക്കുന്നത് ആചാരമാണ്, അതുകൊണ്ടാണ് കൈനീട്ടം വാങ്ങിയവര്‍ സുരേഷ് ഗോപിയുടെ കാല്‍ തൊട്ടു വന്ദിച്ചത്.' - സുരേന്ദ്രൻ പറഞ്ഞു.

    തൃശൂരിലെ വിവിധ ഭാഗങ്ങളിൽ കൈനീട്ടം പരിപാടിക്കിടെ വിഷുക്കൈനീട്ടം വാങ്ങുന്നവരിൽ ആരും തന്നെ കാലുപിടിക്കരുതെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ വാഹനത്തിലിരുന്ന് കൊണ്ട് വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ഗോപിയുടെയും കൈനീട്ടം വാങ്ങി താരത്തിന്റെ കാൽ തൊട്ടുവന്ദിക്കുന്ന സ്ത്രീകളുടെയും വീഡിയോ വൈറലായി മാറിയിരുന്നു. സുരേഷ് ഗോപിയുടെ ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളാണ് ഉയർന്നത്.

    Also read- Suresh Gopi| കാറിലിരുന്ന് കൈനീട്ട വിതരണം; കാൽതൊട്ട് വന്ദിച്ച് സ്ത്രീകൾ; സുരേഷ് ഗോപിയുടെ വീഡിയോ വൈറൽ; പിന്നാലെ വിമർശനവും

    ചാലക്കുടിയില്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുവഴിയായിരുന്നു സ്ത്രീകളടക്കമുള്ള സംഘത്തിന് സുരേഷ് ഗോപി വാഹനത്തിലിരുന്ന് വിഷുക്കൈനീട്ടം നല്‍കിയത്. വരിവരിയായെത്തിയ സ്ത്രീകള്‍ കൈനീട്ടം വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയുമായിരുന്നു. ഒടുവിൽ എല്ലാവരും ചേര്‍ന്ന് നടനൊപ്പം ഫോട്ടോ എടുക്കുകയുമായിരുന്നു.

    Also read- Suresh Gopi | 'നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രികൾ'; വിഷുക്കൈനീട്ട വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

    വെള്ളിയാഴ്ച മുതല്‍ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈനീട്ട വിതരണത്തിന്‍റെ വീഡിയോയാണ് പ്രചരിച്ചത്. തൃശൂരിലെ ബിജെപി നേതൃത്വത്തിന്റെ കൂടി സഹകരണത്തോടെയാണ് നടന്റെ പേരില്‍ വിഷുക്കൈനീട്ടം വിതരണം ചെയ്തത്. ഓരോ മേഖലയിലേയും പ്രാദേശിക നേതാക്കളും ഈ പരിപാടികളിൽ പങ്കെടുത്തിരുന്നു.

    Also read- Suresh Gopi | 'മറ്റൊരാളുടെ പേരിൽ കൊടുക്കേണ്ട'; സുരേഷ് ഗോപിയുടെ 'വിഷുക്കൈനീട്ട൦' വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്

    മേല്‍ശാന്തിമാര്‍ക്ക് വിഷുക്കൈനീട്ടത്തിനുള്ള തുക നല്‍കിയത് വിവാദമായതോടെ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്. കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും ചില വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്നും ദേവസ്വം ബോർഡിന്‍റെ വാർത്താക്കുറിപ്പില്‍ പറയുന്നു. സുരേഷ് ഗോപിയുടെ പേര് പറയാതെയാണ് വിലക്ക്. ദേവസ്വം ബോർഡിന്റേതല്ലാത്ത പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടനിധി നല്‍കിയിരുന്നു.

    Also read- Suresh Gopi | ക്ഷേത്രങ്ങളെ വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നു; സുരേഷ് ഗോപിയുടെ 'വിഷു കൈനീട്ട'ത്തിനെതിരെ CPI നേതാവ്

    വിഷുക്കൈനീട്ടത്തെ മറയാക്കി രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്നാണ് സുരേഷ് ഗോപിക്കെതിരെ സിപിഐ ആരോപിക്കുന്നത്. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത് തിരിച്ചറിയാന്‍ തൃശൂരിലെ പൊതുസമൂഹത്തിന് കഴിവുണ്ടെന്ന് സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എം എല്‍ എ‌ പറഞ്ഞു.
    Published by:Naveen
    First published: