കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പുതുക്കി കേന്ദ്ര സർക്കാർ. കേരളത്തിൽ 22 രൂപയാണ് വര്‍ധിപ്പിച്ചത്. തൊഴിലുറപ്പ് കൂലി വർധിപ്പിച്ച നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 333 രൂപയായി കൂലി ഉയർത്തിയത് മോദി സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്.
തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും നടത്തുന്ന വ്യാജപ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ് കേന്ദ്രസർക്കാർ നടപടി. പാവപ്പെട്ടവരുടെ കൂടെയാണ് കേന്ദ്രത്തിലെ എൻഡിഎ സർക്കാരെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് തൊഴിലുറപ്പ് കൂലിയുടെ വർദ്ധന കാണിക്കുന്നത്. സംസ്ഥാന സർക്കാരും കേന്ദ്രത്തെ മാതൃകയാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K surendran, NDA Government