യു.ഡി.എഫ്. വോട്ട് വിറ്റു എന്ന ആരോപണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 400, 500 വോട്ടുകൾ കിട്ടിയിരുന്ന വാർഡുകളിൽ സി.പി.എമ്മിന്റെ വോട്ട് 100 ൽ താഴെയായി കുറഞ്ഞിരിക്കുന്നു. വ്യക്തമായ ഒത്തുകളിയാണ് ഇവിടങ്ങളിൽ നടന്നത്.
നിരവധി വാർഡുകളിൽ എൻ.ഡി.എ. മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്.ചുരുക്കം ചില മുനിസിപ്പാലിറ്റികളിൽ മാത്രമാണ് പ്രതിനിധ്യമില്ലാത്തത്. സംസ്ഥാനത്തെ ഒട്ടുമിക്ക മുനിസിപ്പാലിറ്റികളിലും കടന്നു കയറാൻ സാധിച്ചു.
വർക്കല, ആറ്റിങ്ങൽ, നെയ്യാറ്റിൻകര തുടങ്ങിയ ഇടങ്ങളിൽ എൻ.ഡി.എ.ക്ക് ഗണ്യമായ പുരോഗതിയുണ്ടായി. ഗ്രാമപഞ്ചായത്തുകളിൽ പുതിയ അക്കൗണ്ട് തുറക്കാനോ സാന്നിധ്യം അറിയിക്കാനോ കഴിഞ്ഞു. പക്ഷെ ബി.ജെ.പി. വിജയിച്ചിരുന്ന പലയിടങ്ങളിലും തോൽപിക്കാൻ ഉദ്ദേശിച്ചു കൊണ്ട് ഒത്തുതീർപ്പു രാഷ്ട്രീയം ഉണ്ടാക്കിയിരിക്കുന്നു എന്ന് സുരേന്ദ്രൻ.
പരസ്യമായ വോട്ട് കച്ചവടമാണ് യു.ഡി.എഫും എൽ.ഡി.എഫും നടത്തിയിരിക്കുന്നത്. വർഗീയ ശക്തികളെ ഉപയോഗിച്ചാണ് ഇത് നടത്തിയിരിക്കുന്നത്.
എൽ.ഡി.എഫിന് ഇപ്പോഴുണ്ടായ വിജയം രമേശ് ചെന്നിത്തലയുടെയും, ഉമ്മൻ ചാണ്ടിയുടെയും സംഭാവനയാണ്. മറ്റൊരു കാരണവും ജനങ്ങളുടെ മുന്നിലില്ല. വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷത്തിന്റെ നടപടിയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.