തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ, വ്യാജ ഏറ്റുമുട്ടലെന്ന തേഞ്ഞു തുരുമ്പിച്ച ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൊലക്കേസ് പ്രതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കണ്ണൂര്‍ വാടിക്കല്‍ രാമകൃഷ്ണന് കൊലപാതകത്തില്‍ നേരിട്ടുള്ള പ്രതിയാണ് പിണറായി വിജയന്. അമിത് ഷായ്ക്കെതിരായ കേസ് തെളിവില്ലാത്തതിനാല്‍ കോടതി പോലും തള്ളി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഉപേക്ഷിച്ച വിഴുപ്പ് മുഖ്യമന്ത്രി ഇപ്പോള്‍ എടുത്തിട്ട് അലക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
ഏതായാലും സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അമിത് ഷാ നെഞ്ചുവേദന അഭിനയിച്ചിട്ടില്ല. അദ്ദേഹം നേരിട്ട് ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയുമില്ല. ഒരു ഏജന്‍സിയും അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ല. വിചാരണ നടത്തിയിട്ടില്ല. കോടതി അദ്ദേഹത്തെ വെറുതേ വിടുകയാണുണ്ടായത്. അമിത് ഷാ വര്‍ഗ്ഗീയ വാദിയാണെന്നു പറയുന്ന പിണറായി വിജയന്റെ പാര്‍ട്ടിയില്‍ പൊന്നാനിയില്‍ പോലും ഒരു ഹിന്ദുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല. സി പി എം മലപ്പുറത്ത് എസ് ഡി പി ഐ ആയി പരിണമിച്ചു. എന്നിട്ടിപ്പോള്‍ അമിത് ഷായ്ക്കെതിരെ വര്‍ഗ്ഗീയത ആരോപിക്കുകയാണ്. അമിത് ഷാ മകളെ മുസ്ലീമിന് വിവാഹം കഴിച്ചു നല്‍കണോയെന്നും സുരേന്ദ്രന് ചോദിച്ചു.
കേന്ദ്ര ആഭ്യന്ത്രമന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മറുചോദ്യം ചോദിക്കുകയാണ് പിണറായി ചെയ്യുന്നത്. പിണറായി വിജയന് ആകാശവാണി പോലെയാണ്. അങ്ങോട്ടൊന്നും ചോദിക്കാന്‍ കഴിയില്ലാത്ത സ്ഥിതി.
സ്വപ്ന മുഖ്യമന്ത്രിയുടെ ആളാണോ അതോ അമിത് ഷായുടെ ആളാണോ ?, ഡോളര്‍ കടത്തിയത് നിയമസഭയുടെ ചിത്രം ആലേഖനം ചെയ്ത ബാഗിലാണോ ? ലോക്സഭയുടെ ചിത്രം ആലേഖനം ചെയ്ത ബാഗിലാണോ ? , ശ്രീരാമകൃഷ്ണന് ലോക്സഭ സ്പീക്കര്‍ ആണോ ? നിയമസഭാ സ്പീക്കര്‍ ആണോ ?, എം ശിവശങ്കരന് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയാണോ ? അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയാണോ ? ഇക്കാര്യങ്ങളിലാണ് മറുപടി പറയേണ്ടത്. അല്ലാതെ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഭള്ള് പറയരുതെന്നും സുരേന്ദ്രന് പറഞ്ഞു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.