നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • K-Rail | കെ-റെയിൽ; യു.ഡി.എഫ്. ജനങ്ങളെ വഞ്ചിക്കുന്നു: കെ. സുരേന്ദ്രൻ

    K-Rail | കെ-റെയിൽ; യു.ഡി.എഫ്. ജനങ്ങളെ വഞ്ചിക്കുന്നു: കെ. സുരേന്ദ്രൻ

    കെ-റെയിൽ വിരുദ്ധ സമരത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം അവസാനം വരെ ബി.ജെ.പി. പോരാടുമെന്ന് സുരേന്ദ്രൻ

    കെ. സുരേന്ദ്രൻ

    കെ. സുരേന്ദ്രൻ

    • Share this:
    കോഴിക്കോട്: കെ-റെയിൽ (K-Rail) വിരുദ്ധ സമരത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് യുഡിഎഫും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ (K. Surendran). തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ ശശി തരൂരിന്റെ നിലപാട് ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

    കെ- റെയിലിനെതിരായ നിവേദനത്തിൽ ഒപ്പുവെക്കാതിരിക്കുകയും പരസ്യമായി കെ- റെയിലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിക്കുകയും ചെയ്ത സ്വന്തം എംപിക്കെതിരെ എന്ത് നടപടിയാണ് കെ. സുധാകരനും വി.ഡി. സതീശനും സ്വീകരിച്ചത്? വീടും കുടിയും കിടപ്പാടവും നഷ്ടമാവുന്ന പാവങ്ങളെ പിന്നിൽ നിന്നും കുത്തുന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സമരം നിർത്തുന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് നല്ലത്.

    പിണറായി വിജയൻ സർക്കാരിന്റെ ബി-ടീമായാണ് എല്ലാ കാര്യത്തിലും വി.ഡി. സതീശനും സംഘവും പ്രവർത്തിക്കുന്നത്. കെ- റെയിൽ വിരുദ്ധസമരത്തിലും ഈ ആത്മാർത്ഥതയില്ലായ്മ വ്യക്തമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കെ-റെയിൽ വിരുദ്ധ സമരത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം അവസാനം വരെ ബി.ജെ.പി. പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.



    കെ- റെയിൽ കടന്നുപോകുന്ന വഴി തെക്കു നിന്നും വടക്കോട്ടുള്ള ക്രമത്തിൽ

    തിരുവനന്തപുരം ജില്ല

    കടകംപള്ളി, ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, പള്ളിപ്പുറം, വെയിലൂര്‍, അഴൂര്‍, കൂന്തള്ളൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കരവാരം, മണമ്പൂര്‍, നാവായിക്കുളം, പള്ളിക്കല്‍.

    കൊല്ലം

    പാരിപ്പള്ളി, കല്ലുവാതുക്കല്‍, ചിറക്കര, മീനാട്, ആദിച്ചനല്ലൂര്‍, തഴുത്തല, തൃക്കോവില്‍വട്ടം, വടക്കേവിള, കൊറ്റങ്കര, ഇളമ്പള്ളൂര്‍, മുളവന, പവിത്രേശ്വരം, കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട.

    പത്തനംതിട്ട / ആലപ്പുഴ

    കടമ്പനാട്, പള്ളിക്കല്‍, പാലമേല്‍, നൂറനാട്, പന്തളം, വെണ്‍മണി, മുളക്കുഴ, ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം.

    കോട്ടയം

    മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം, നാട്ടകം, മുട്ടമ്പലം, പെരുമ്പായിക്കാട്, പേരൂര്‍, ഏറ്റുമാനൂര്‍, കാണക്കാരി, ഞീഴൂര്‍, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം.

    എറണാകുളം

    പിറവം, മണീട്, തിരുവാണിയൂര്‍, കുരീക്കാട്, കാക്കനാട്, പുത്തന്‍കുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം, ആലുവ ഈസ്റ്റ്, കീഴ്മാട്, ചൊവ്വര, ചെങ്ങമനാട്, നെടുമ്പാശേരി, പാറക്കടവ്, അങ്കമാലി.

    തൃശ്ശൂര്‍

    കാടുകുറ്റി, അണ്ണല്ലൂര്‍, ആളൂര്‍, കല്ലേറ്റുംകര, കല്ലൂര്‍ തെക്കുമുറി, താഴെക്കാട്, കടുപ്പശ്ശേരി, മുരിയാട്, ആലത്തൂര്‍, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശ്ശേരി, ഊരകം, ചേര്‍പ്പ്, ചൊവ്വൂര്‍, വെങ്ങിണിശ്ശേരി, കണിമംഗലം, കൂര്‍ക്കഞ്ചേരി, തൃശൂര്‍, പൂങ്കുന്നം, വിയ്യൂര്‍, കുറ്റൂര്‍, പല്ലിശ്ശേരി, പേരാമംഗലം, ചൂലിശ്ശേരി, കൈപ്പറമ്പ്, ചെമ്മന്‍തട്ടി, ചേരാനല്ലൂര്‍, ചൂണ്ടല്‍, ചൊവ്വന്നൂര്‍, എരനല്ലൂര്‍, പഴഞ്ഞി, പോര്‍ക്കളം, അഞ്ഞൂര്‍, അവനൂര്‍.

    മലപ്പുറം

    ആലങ്കോട്, കാലടി, വട്ടംകുളം, തവനൂര്‍, തിരുനാവായ, തലക്കാട്, തൃക്കണ്ടിയൂര്‍, തിരൂര്‍, നിറമരുതൂര്‍, താനാളൂര്‍, പരിയാപുരം, താനൂര്‍, നെടുവ, അരിയല്ലൂര്‍, വള്ളിക്കുന്ന്.

    കോഴിക്കോട്

    കരുവന്‍തിരുത്തി, ബേപ്പൂര്‍, പന്നിയങ്കര, കോഴിക്കോട് സിറ്റി, കസബ, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, പന്തലായിനി, മൂടാടി, തിക്കോടി, വിയ്യൂര്‍, പയ്യോളി, ഇരിങ്ങല്‍, വടകര, നടക്കുതാഴ, ചോറോട്, ഒഞ്ചിയം, അഴിയൂര്‍.

    കണ്ണൂര്‍

    തിരുവങ്ങാട്, തലശ്ശേരി, കോടിയേരി, ധര്‍മടം, മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂര്‍, ചേലോറ, കണ്ണൂര്‍, പള്ളിക്കുന്ന്, ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, കുഞ്ഞിമംഗലം, പയ്യന്നൂര്‍

    കാസര്‍കോട്

    തൃക്കരിപ്പൂര്‍ സൗത്ത്, നോര്‍ത്ത്, ഉദിനൂര്‍, മണിയാട്ട്, പീലിക്കോട്, ചെറുവത്തൂര്‍, പേരോല്‍, നീലേശ്വരം, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, അജാനൂര്‍, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട്, തളങ്കര, കുഡ്ലു
    Published by:user_57
    First published: