• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Local Body Election 2020 Result | തിരുവനന്തപുരത്തെ ജയം 'ജാരസന്തതി'; യുഡിഎഫ് വോട്ട് മറിച്ചെന്ന് കെ സുരേന്ദ്രൻ

Kerala Local Body Election 2020 Result | തിരുവനന്തപുരത്തെ ജയം 'ജാരസന്തതി'; യുഡിഎഫ് വോട്ട് മറിച്ചെന്ന് കെ സുരേന്ദ്രൻ

എൽഡിഎഫിനെ നേരിടാൻ ബിജെപിയെയാണ് പല സ്ഥലങ്ങളിലും ജനങ്ങൾ പിന്തുണച്ചതെന്നും സുരേന്ദ്രൻ

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ എൽഡി-യുഡിഎഫ് പരസ്പര ധാരണയുണ്ടായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് സമ്പൂർണ തകർച്ചയാണുണ്ടായിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

    തിരുവനന്തപുരത്ത് യുഡിഎഫിന് നിർണായ സ്വാധീനമുള്ള സ്ഥലങ്ങളിൽ പോലും വോട്ടിങ് ശതമാനം താഴോട്ടു പോയി. മഴുവൻ വോട്ടും എൽഡിഎഫിന് മറിച്ചുവിറ്റു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന്റെ വിജയം യുഡിഎഫുമായുണ്ടാക്കിയ അവിശുദ്ധ ധാരണയുടെ 'ജാരസന്തതി' ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

    You may also like:പഞ്ചായത്തുകളിൽ LDF; മുൻസിപാലിറ്റിയിൽ UDF; കോർപറേഷനിൽ ഒപ്പത്തിനൊപ്പം

    എൽഡിഎഫിനെ സഹായിച്ചതിൽ എത്ര ലാഭമുണ്ടായെന്ന് സ്ഥാനാർത്ഥികളോടെങ്കിലും പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സുരേന്ദ്രൻ. എൽഡിഎഫിന്റെ വിജയം രമേശ് ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും സംഭാവനയാണ്. അതല്ലാതെ ഇടതുപക്ഷത്തിന്റെ വിജയത്തിന് മറ്റൊരു കാരണവും ജനങ്ങളുടെ മുന്നിൽ ഇല്ല.
    മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും എൽ‌ഡിഎഫ്– യുഡിഎഫ് ധാരണയ്ക്ക് മാധ്യസ്ഥം വഹിച്ചു.

    You may also like:Kerala Local Body Election 2020 Result | ഉള്ള്യേരിയിൽ കെ സുരേന്ദ്രന്റെ സഹോദരന് തോല്‍വി

    എൽഡിഎഫിനെ നേരിടാൻ ബിജെപിയെയാണ് പല സ്ഥലങ്ങളിലും ജനങ്ങൾ പിന്തുണച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ പ്രസക്തി പൂർണമായും തകർന്നു. യുഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

    സംസ്ഥാനത്ത് പലയിടങ്ങളിലും എൽഡിഎഫും യുഡിഎഫും പരസ്പരം സഹായിച്ചു. എന്നാൽ നിരവധി മുൻസിപ്പാലിറ്റികളിൽ എൻഡിഎ മുന്നേറ്റം നടത്തി. നിരവധി പുതിയ ഗ്രാമപഞ്ചായത്തുകളിലും നേട്ടമുണ്ടാക്കി.
    Published by:Naseeba TC
    First published: