• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമല ചർച്ച ചെയ്യരുതെന്ന് നിർദേശിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് കെ സുരേന്ദ്രൻ

ശബരിമല ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പ്രചാരണ വിഷയമാക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് അവകാശമുണ്ടെന്നും കെ സുരേന്ദ്രൻ

news18
Updated: March 11, 2019, 5:23 PM IST
ശബരിമല ചർച്ച ചെയ്യരുതെന്ന് നിർദേശിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് കെ സുരേന്ദ്രൻ
ശബരിമല ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പ്രചാരണ വിഷയമാക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് അവകാശമുണ്ടെന്നും കെ സുരേന്ദ്രൻ
  • News18
  • Last Updated: March 11, 2019, 5:23 PM IST IST
  • Share this:
കോട്ടയം: ശബരിമലയിലെ സർക്കാർ നിലപാട് ചർച്ച ചെയ്യരുതെന്ന് നിർദേശിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പ്രചാരണ വിഷയമാക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് അവകാശമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. കോർ കമ്മിറ്റി യോഗത്തിൽ ബിജെപി സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമ രൂപമാകുമെന്നാണ് സൂചന.

Election Tracker LIVE: ഇനി 41 ദിവസം കൂടി- ജോസഫിന് സീറ്റില്ല; കോട്ടയത്ത് മാണി ഗ്രൂപ്പ് മത്സരിക്കും

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധം ആക്കരുത്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. നാളെ രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
First published: March 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...