• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Surendran |'മുസ്ലീംലീഗ് ഏറെ വൈകാതെ സിപിഎമ്മിന് ഒപ്പം ചേരും; ലീഗിന് പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നും സിപിഎം ചെയ്യില്ല': കെ.സുരേന്ദ്രന്‍

K Surendran |'മുസ്ലീംലീഗ് ഏറെ വൈകാതെ സിപിഎമ്മിന് ഒപ്പം ചേരും; ലീഗിന് പ്രതിസന്ധിയുണ്ടാക്കുന്ന ഒന്നും സിപിഎം ചെയ്യില്ല': കെ.സുരേന്ദ്രന്‍

'ലീഗിന് പ്രതിസന്ധി ഉണ്ടാക്കുന്ന എല്ലാ കേസുകളിലും സിപിഎം വിട്ടുവീഴ്ച ചെയ്യുന്നു. കെ ടി ജലീൽ കറിവേപ്പില പോലെയാകും.'- കെ. സുരേന്ദ്രൻ

  • Share this:
മുസ്ലിം ലീഗുമായി (Muslim League) സഖ്യമുണ്ടാക്കാൻ സിപിഐഎം വിട്ടുവീഴ്ചകൾ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ (K Surendran). ലീഗിന് പ്രതിസന്ധി ഉണ്ടാക്കുന്ന എല്ലാ കേസുകളിലും സർക്കാർ വിട്ടുവീഴ്ച ചെയ്യുകയാണ്. കാവനൂർ പീഡനകേസിൽ മലപ്പുറത്ത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുരേന്ദ്രൻ.

കാവനൂർ പീഡനക്കേസിൽ സർക്കാരിന് എതിരെ നിശിത വിമർശനം ആണ് ബിജെപി അഴിച്ചുവിടുന്നത്. മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഇരയെയും അമ്മയെയും സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ആണ് ബിജെപി ഉന്നയിക്കുന്നത്. സർക്കാർ സംരക്ഷിക്കുന്നില്ല എങ്കിൽ ബിജെപി അവരുടെ സുരക്ഷ ഏറ്റെടുക്കും എന്നും സുരേന്ദ്രൻ ആവർത്തിച്ചു. യോഗത്തിൽ മുസ്ലിം ലീഗിനും സിപിഎമ്മിനും എതിരെ കടുത്ത വിമർശനം ആണ് സുരേന്ദ്രൻ ഉന്നയിച്ചത്.

കാവനൂർ കേസിലെ പ്രതി ലീഗിനും പോപ്പുലർ ഫ്രണ്ടിനും വേണ്ടപ്പെട്ട ആളാണ്. അത് കൊണ്ടാണ് സർക്കാർ കർശന നിലപാട് കേസിൽ സ്വീകരിക്കാതിരുന്നത് എന്ന് സുരേന്ദ്രൻ ആരോപിച്ചു. "ലീഗിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നും സിപിഎം ചെയ്യില്ല. ലീഗിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല. അത് എ ആർ നഗർ ബാങ്ക് വിഷയം ആകട്ടെ, ചന്ദ്രിക കള്ളപ്പണ കേസ് ആകട്ടെ, പാലാരിവട്ടം കേസ് ആകട്ടെ, എല്ലാം ഒതുക്കുക ആണ്. ലീഗിനെതിരെ യുദ്ധം പ്രഖ്യാപിച്ച കെ.ടി. ജലീൽ ഇപ്പൊൾ എന്തായീ ? പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ നിന്ന ജലീൽ കല്യാണവീട്ടിൽ വച്ച് കുഞ്ഞാലിക്കുട്ടിയെ കണ്ടതും ചർച്ച ചെയ്തതും എല്ലാം ഇത് കൊണ്ടാണ്. ജലീലിന് മനസിലായി ഏറെ വൈകാതെ കുഞ്ഞാലിക്കുട്ടി അകത്തും ജലീൽ പുറത്തും ആകുമെന്ന്. ജലീലിനെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ് ലീഗിനെ കൂടെ കൂട്ടാൻ ആണ് ഈ നീക്കം. കുഞ്ഞാലിക്കുട്ടിയുടെ താൽപര്യം സംരക്ഷിക്കുക ആണ് സിപിഎം. ലീഗിനെ കൂടെ കൂട്ടാൻ ആണ് ഈ നീക്കം. സിപിഎം ലീഗ് സഖ്യത്തിലേക്ക് മെല്ലെ മെല്ലെ നടന്നെത്തുക ആണ്. മുസ്ലിം ലീഗിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്..? അധികാരം ഇല്ലാത്ത ലീഗ് കരയിൽ  പിടിച്ചിട്ട് മീനിനെ പോലെ പിടക്കുക ആണ്.  അഞ്ചുകൊല്ലം അധികാരത്തിൽ അല്ലാതെ ഇരിക്കാൻ കഴിയുന്ന ഒരു പാർട്ടിയല്ല മുസ്ലിം ലീഗ് ഉള്ള കാര്യം എല്ലാവർക്കുമറിയാം . അധികാരം ഇല്ലാതെ ലീഗിന് പിടിച്ചു നിൽക്കാൻ ആകില്ല. മുസ്ലിം ലീഗ് ആർക്കാണ് സംരക്ഷണം നൽകുന്നത്? ഏത് പാവപ്പെട്ടവൻ്റെ താൽപര്യം ആണ് ലീഗ് സംരക്ഷിക്കുന്നത്?  പുതിയ കച്ചവടങ്ങൾ നടത്തണം, ഉണ്ടാക്കിയ സ്വത്ത് സംരക്ഷിക്കണം, അല്ലാതെ എന്ത് മുസ്ലിം താൽപര്യമാണ് മുസ്ലിം ലീഗ് കേരളത്തിൽ സംരക്ഷിക്കുന്നത് ?" സുരേന്ദ്രൻ ചോദിച്ചു.

"മുസ്ലിം ലീഗിന് അറിയാം കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിന് പിന്നാലെ നടന്നിട്ട് കാര്യമില്ല എന്ന്. യുപിയിൽ ലീഗ് ആരെയാണ് പിന്തുണയ്ക്കുന്നത്...? ഇവിടെ വരുമ്പോൾ അരിയിട്ട് വാഴ്ത്തുന്ന, പച്ചപ്പരവതാനി വിരിച്ചു സ്വീകരിക്കുന്ന രാഹുൽ ഗാന്ധിയുടെ കൂടെ അല്ല അവിടെ ലീഗ്. അവിടെ ലീഗ് ഓവൈസിയുടെ കൂടെ ആണ്. ശരിക്ക് കാര്യങ്ങൾ മനസിലാക്കി തീരുമാനം എടുക്കുന്നവരാണ് ലീഗുകാർ. കോൺഗ്രസ് ഗതി പിടിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ ആണ് അവർ  ഒവൈസിയുടെ കൂടെ പോയത്. അവർ കേരളത്തിലും അധികകാലം കോൺഗ്രസിനെ ചുമക്കില്ല. സുധാകരൻ അല്ല ആരുവന്നാലും കോൺഗ്രസ് ഗതി പിടിക്കില്ല എന്ന് ലീഗിന് അറിയാം. ഇതെല്ലാം മനസ്സിലാക്കിയാണ് ലീഗിൻറെ താൽപര്യങ്ങൾ സിപിഎം സംരക്ഷിക്കുന്നത്. " സുരേന്ദ്രൻ പറഞ്ഞു. കാവനൂർ കേസിൽ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞവസാനിപ്പിച്ചു.

കാവനൂർ കേസിൽ ഇരയായ യുവതിയും അമ്മയും കരുവാരകുണ്ട് തുവ്വൂരിലെ കന്യാസ്ത്രീകളുടെ സംരക്ഷണയിൽ ആണ് കഴിയുന്നത്.
Published by:Sarath Mohanan
First published: