കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്(CM Pinarayi Vijayan) തൃക്കാക്കരയില്‍ മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുകയായണെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്(K Surendran). മുഖ്യമന്ത്രി തീവ്രവാദ-വര്‍ഗീയ സംഘടനാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തുകയാണെന്ന് കെ സുരേന്ദ്രന് ആരോപിച്ചു.
പിഡിപി ഇടത് സഖ്യകക്ഷിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം എംഎല്‍എമാരാണ് പിഡിപി കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുന്നത്. പി.സി. ജോര്‍ജിനെ മറയാക്കി 20% വരുന്ന മുസ്ലീം വോട്ട് പൂര്‍ണമായും പിടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. ആലപ്പുഴയില്‍ കലാപാഹ്വാനം നടത്തിയവരെ സംരക്ഷിക്കുന്ന പിണറായി വിജയന് ഉത്തരേന്ത്യയിലേക്കു കണ്ണുംനട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ മതപരമായി അകറ്റി വോട്ടു നേടാനുള്ള തന്ത്രമാണ് സിപിഎമ്മിനുള്ളത്. കേരളത്തെ താലിബാന്‍വല്‍ക്കരിക്കുകയാണ് മുഖ്യമന്ത്രി. പോപ്പുലര്‍ ഫ്രണ്ടിനെ സഹായിച്ചാല്‍ മുസ്ലിം വോട്ട് കിട്ടുമെന്ന ചിന്ത ആ സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
യുഡിഎഫിനും പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ സാധിക്കുന്നില്ലെന്നും ധ്രുവീകരണത്തിനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്ന മുഖ്യമന്ത്രിയാണ് ബിജെപിയെ കുറ്റം പറയുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Cm pinarayi vijayan, K surendran, Thrikkakakra By-Election