• HOME
  • »
  • NEWS
  • »
  • kerala
  • »
  • K SURENDRAN SAID THAT THE CHIEF MINISTER WILL BECOME THE MAIN ACCUSED IN THE GOLD SMUGGLING CASE

'മുഖ്യമന്ത്രി സ്വർണക്കടത്തിന്റെ സൂത്രധാരൻ; ഭൂമിയിൽ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ പിണറായിക്ക് ഭയം': കെ സുരേന്ദ്രൻ

നാല് മന്ത്രിമാരും നിയമസഭ സ്പീക്കറും സ്വർണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടെന്നു കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    തൃശൂർ: ഭൂമിയിൽ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എൽഡിഎഫിന്റെ ഒരു സ്ഥാനാർഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററിൽ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ ആഗ്രഹിക്കുന്നില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെയാണ് ആകാശത്ത് നിന്നും ഓൺലൈൻ പ്രചാരണം നടത്തേണ്ട ഗതികേട് ഉണ്ടായതെന്നും തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു.

    കോവിഡിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നത് വിശ്വസനീയമല്ല. കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് പ്രചാരണം നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതാണ്.

    സ്വർണക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അന്വേഷണം പൂർത്തിയായാൽ പിണറായി വിജയന് പുറത്തിറങ്ങാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകളാണ്. കേസിന്റെ അവസാനം മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.

    Also Read 'ഊരാളുങ്കലിന് നൽകിയ കരാറുകളെ കുറിച്ച് അന്വേഷിക്കണം;  കെ. സുരേന്ദ്രൻ

    നാല് മന്ത്രിമാരും നിയമസഭ സ്പീക്കറും സ്വർണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടു. ശിവശങ്കറും രവീന്ദ്രനും മുഖ്യമന്ത്രിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ യുഡിഎഫും എൽഡിഎഫും വിയർക്കുകയാണ്. ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷ നേതാവ് അഴിമതിയിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം കുടുംബാംഗങ്ങളെ ഉപയോ​ഗിച്ചത് നാണക്കേടായെന്നും സുരേന്ദ്രൻ പറഞ്ഞു.
    Published by:Aneesh Anirudhan
    First published:
    )}