'ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം സ്ഥാനാര്‍ഥികളെ അറിയിക്കുന്നില്ല. ബാക്കിയായ പോസ്റ്റല്‍ വോട്ടുകള്‍ എവിടെയാണെന്ന് അറിയാനുള്ള അവകാശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടാവണം. സംസ്ഥാനത്താകെ എത്ര പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകള്‍ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടണം.'

Also Read പാനൂര്‍ മന്‍സൂര്‍ വധക്കേസ്; സി.പി.എം പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി

പോസ്റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘടനാസംവിധാനം സിപിഎം ഉണ്ടാക്കിയിട്ടുണ്ട്. സിപിഎം നേതാക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ബിഎല്‍ഒമാരേയും ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം നടത്താനുള്ള ട്രെയിനിങ് സിപിഎം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

Also Read 'പത്താംക്ലാസ് പരീക്ഷ എഴുതാനിരുന്ന വിദ്യാർഥിയെ പോലും പൊലീസ് വെറുതെ വിട്ടില്ല'; സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് യുഡിഎഫ്

സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത ഉറപ്പാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബൂത്ത് ലെവൽ ഓഫീസര്‍മാരെ വച്ച് അട്ടിമറിക്ക് സിപിഎം ശ്രമിക്കുകയാണ്. പോസ്റ്റൽ ബാലറ്റ് എത്ര എണ്ണം ഉണ്ട്. എത്ര പോൾ ചെയ്തു. എത്ര ശതമാനം. കമ്മിഷൻ സമാഹരിച്ചത് സമാഹരിക്കാത്തത് ഇനം തിരിച്ചു സ്ഥാനാർഥികൾക്ക് നൽകണം. പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യാൻ സിപിഎം പ്രത്യേക സംഘടന സംവിധാനം ഉണ്ടാക്കിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല ഭാഗം കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് നാല് ബോംബുകൾക്കൊപ്പം

കണ്ണൂർ: മമ്പറത്ത് വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിൻ്റെ തല ഭാഗം നാല് ബോംബുകൾക്കൊപ്പം കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിൻ്റെ തല ഭാഗവും മമ്പറം ടെലഫോൺ എക്സേഞ്ചിന്റെ പിൻഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ബോംബ് നിർമ്മാണ സാമഗ്രികളും സമീപത്ത് നിന്നുംപൊലീസ് കണ്ടെടുത്തിട്ടുണ്ട്. ധർമടം മണ്ഡലത്തിലെ മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി - അഞ്ചരക്കണ്ടി റോഡരികിൽ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റൻ കട്ടൗട്ടിന്റെ തലയാണ് വെട്ടി മാറ്റിയത്. വോട്ടോടുപ്പിന്റെ തലേദിവസം പുലർച്ചെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്ന് സി പി എം മമ്പറം ലോക്കൽ കമ്മിറ്റി നേതാക്കൾ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ അവസാന ദിവസമായിരുന്ന ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഈ പ്രദേശത്ത് നടന്നിരുന്നു.