• HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്ന് കെ സുരേന്ദ്രൻ

ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്ന് കെ സുരേന്ദ്രൻ

വോട്ട് ബാങ്ക് താൽപര്യം മാറ്റിവെച്ച് കോടതി വിധി നടപ്പാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ കാണിച്ച തിടുക്കം ഇപ്പോൾ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്ന് ആയിരുന്നു കെ സുരേന്ദ്രന്റെ പരാമർശം.

    ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എല്ലാവർക്കും ലഭിക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഒളിച്ചുകളി അവസാനിപ്പിച്ച് എന്താണ് സർക്കാരിന്റെ നയം എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യം കാണിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വോട്ട് ബാങ്ക് താൽപര്യം മാറ്റിവെച്ച് കോടതി വിധി നടപ്പാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

    ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധി സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്ന് വി.മുരളീധരന്‍

    മുഖ്യമന്ത്രിയുടെ പാർട്ടിയാണ് ലക്ഷദ്വീപ് വിഷയത്തിൽ വ്യാജപ്രചരണം നടത്തുന്നത്. മുഖ്യമന്ത്രിയും പാർട്ടിയും ശ്രമിക്കുന്നത് ലക്ഷദ്വീപിന്റെ പേരിൽ മുതലെടുപ്പ് നടത്താനാണ്. ബി ജെ പിക്കെതിരെ വ്യാജ വാർത്ത നൽകുന്ന മാധ്യമങ്ങൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ബി ജെ പി നേതാക്കൾ ഹാജരാകുന്നത് കൊടകര കേസിൽ ഒന്നും മറച്ചു വെയ്ക്കാൻ ഇല്ലാത്തതിനാലാണ്. സ്വർണക്കടത്തിലും ഡോളർകടത്തിലും കുടുങ്ങിയവർ പ്രതികാര നടപടിക്ക് ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

    ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ വിഭാഗത്തിന് കൂടി അർഹമായ ആനുകൂല്യം നൽകാനുളള നിലപാട് സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടു ബാങ്കുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഇപ്പോൾ ഈ നിലപാട് എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനിൽ നിന്ന് തന്നെ വ്യക്തമാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

    കോടതി വിധി അംഗീകരിച്ച് നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യം നൽകുന്ന നടപടി മാറ്റണം. മുസ്ലീം വോട്ട് ബാങ്ക് രാഷ്ടീയത്തിന്റെ പ്രതിഫലനമാണ് വിധിയിൽ കാണേണ്ടത്. ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാതെ ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേരുപറഞ്ഞുകൊണ്ട് അവർക്കുമാത്രം ആനുകൂല്യം നൽകാനുളള സമീപനം ഭരണഘടനാവ്യവസ്ഥകൾക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ സഹായിച്ച ഭീകരവാദികളുടെ താൽപര്യം സംരക്ഷിക്കാനാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
    Published by:Joys Joy
    First published: