കോഴിക്കോട്: എസ് ഡി പി ഐയുടെ തോളിൽ കൈയിട്ട് ന്യൂനപക്ഷ വർഗീയതയുടെ തീവ്രത പറയുന്ന സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് കാര്യമായിട്ട് എന്തോ കുഴപ്പമുണ്ടെന്ന് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രന്റെ പരിഹാസം.
ന്യൂനപക്ഷ വർഗീയത അപകടമാണെന്ന് പറയുന്ന സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോഴിയുടെ സുരക്ഷ കുറുക്കന്റെ കൈയിലുള്ളത് പോലെയാണ് എസ് ഡി പി ഐയുമായി സഖ്യം ചെയ്തു കൊണ്ട് ന്യൂനപക്ഷ വർഗീയത അപകടകരമാണെന്ന് പറയുന്നത്. കാപട്യം നിറഞ്ഞതാണ് വിജയരാഘവന്റെ ഹിന്ദു പ്രേമമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി കിടക്കയിൽ കിടക്കുന്ന മനുഷ്യൻ; കൈയും കാലും മുറിച്ചിട്ടും ഒരേ ചിരി; ഫോട്ടോ കണ്ട് അന്തം വിട്ട്
സോഷ്യൽ മീഡിയ
വിജയരാഘവന് രണ്ട് മാസമായി ഹിന്ദുക്കളോട് വലിയ പ്രേമമാണ്. ശബരിമലയിൽ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി സർക്കാർ നടപടി തെറ്റാണെന്ന് പരസ്യമായി പറയാൻ വിജയരാഘവൻ തയ്യാറാകുമോ? ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പിണറായി പൊലീസ് എടുത്ത 25,000ൽ അധികം വരുന്ന കേസ് പിൻവലിക്കാൻ തയ്യാറാകുമോ? മനീതി സംഘത്തെയും അവിശ്വാസികളേയും അരാജകവാദികളേയും ശബരിമലയിൽ പൊലീസിനെ ഉപയോഗിച്ച് കയറ്റിയത് തെറ്റായിപ്പോയെന്ന് പറയാൻ തയ്യാറാകുമോ? തദ്ദേശ തെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ സഖ്യം തെറ്റാണെന്ന് സമ്മതിക്കാൻ സി പി എം തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെ ആനന്ദനൃത്തം; ഒടുവിൽ വിദ്യാർത്ഥിനിയെ ചേർത്തുപിടിച്ച്
ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാഹുൽ
ഭൂരിപക്ഷ സമുദായം എന്നൊരു വിഭാഗം ഈ നാട്ടിലുണ്ടെന്ന് ഇതുവരെ സി പി എമ്മിന് തോന്നിയിട്ടില്ല. ക്ഷേത്രങ്ങളുടെ മാത്രം പതിനായിരക്കണക്കിന് ഭൂമി ഏറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കിയത് തെറ്റാണെന്ന് സമ്മതിക്കാൻ അവർ ഇപ്പോഴും തയ്യാറായിട്ടില്ല. വർഗീയ ശക്തികളുമായുള്ള ബന്ധം വിച്ഛേദിക്കാനും അവർ ഒരുക്കമല്ല. പാലോളി കമ്മിറ്റി രൂപീകരിച്ച് മുസ്ലിങ്ങൾക്ക് മാത്രമായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റായിപ്പോയത് പറയാൻ തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്നേഹമുണ്ടോയെന്ന് അറിയാൻ മൂന്നു മാസത്തേക്ക് ചങ്ങലയിൽ ബന്ധിച്ച് ഒരു പരീക്ഷണം
പലയിടത്തും മുസ്ലീം ലീഗുമായി വരെ സി പി എം അവിശുദ്ധ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ തീവ്രവാദ വിരുദ്ധ പ്രചാരണത്തിന് പ്രസക്തിയില്ല. എന്നാൽ, വർഗീയ ശക്തികളുടെ സമ്മർദ്ദത്തിന്റെ ഫലമായി പറഞ്ഞ കാര്യം വിഴുങ്ങുകയാണ് വിജയരാഘവൻ ചെയ്തത്. വിജയരാഘവന്റെ മുതലക്കണ്ണീര് കൊണ്ടൊന്നും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായം വീഴുമെന്ന് കരുതുന്നുവെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രൻ മത്സരിക്കാനില്ലെന്ന് പറഞ്ഞ കാര്യം അറിയില്ല. ആര് മത്സരിക്കണം മത്സരിക്കേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. ശോഭ സുരേന്ദ്രന്റെ സമരപന്തലിൽ പോകില്ലെയെന്ന വാർത്താ ലേഖകരോട് ചോദ്യത്തിന് കാസർക്കോട്ടേക്കാണ് പോകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A vijayaraghavan, Bjp, K surendran