കോഴിക്കോട്: കേരളത്തിൽ സാമൂഹിക നീതി അട്ടിമറിച്ചു കൊണ്ട് മതേതരത്വം തകർക്കുകയാണ് ഇരു മുന്നണികളുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മതത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തെ പങ്കു വെക്കുകയാണ് ഇരു മുന്നണികളുമെന്നും കോഴിക്കോട് വിജയയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോഴിക്കോട് മേയർ, ഡെപ്യൂട്ടി മേയർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ചുമതലകൾ ന്യൂനപക്ഷങ്ങൾക്ക് നൽകിയപ്പോൾ അടിസ്ഥാന ജനവിഭാഗങ്ങൾ അവഗണിക്കപ്പെട്ടു. ജില്ലയിലെ പല മണ്ഡലങ്ങളും ഒരു പ്രത്യേക സമുദായത്തിന് റിസർവേഷൻ ചെയ്യുന്നു. കോഴിക്കോട് സൗത്ത്, കുന്നമംഗലം, ബേപ്പൂർ മണ്ഡലങ്ങൾ ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
'ബിജെപിയും സിപിഎമ്മും രാഹുല്‍ ഗാന്ധിക്കെതിരെ നടത്തുന്ന സംഘടിത ആക്രമണം പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ': കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്സാമൂഹിക സന്തുലനാവസ്ഥ പാലിക്കപ്പെടുന്നില്ല. കൊടുവള്ളിയിൽ കെ മുരളീധരൻ പോലും പരാജയപ്പെട്ടു. രാഷ്ട്രീയത്തെ വർഗീയ ശക്തികളുടെ ആലയിലേക്ക് കൊണ്ടു പോകുകയാണ് ഇടതു - വലതു പക്ഷം. നഗരത്തിലുള്ള കോൺഗ്രസിന്റെ ഭൂരിപക്ഷ സമുദായത്തിലെ നേതാക്കൾ കൊയിലാണ്ടിയിലേക്കും നാദാപുരത്തേക്കും പാലായനം ചെയ്യുന്നു.
ബിജെപി സെറ്റ് ചെയ്യുന്ന അജണ്ട നടപ്പാക്കാൻ സംസ്ഥാനസർക്കാർ നിർബന്ധിതരാകുന്നുവെന്ന് വി മുരളീധരൻഅയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നൽകിയ എം എൽ എയെ കൊണ്ട് കോൺഗ്രസ് നേതാക്കൾ മാപ്പ് പറയിപ്പിച്ചില്ലേ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ജമാഅത്തെ ഇസ്ലാമി ഇടപെടുകയാണ്. മലബാർ സംസ്ഥാന രൂപീകരണത്തിന് മുസ്ലിം ലീഗും എസ് ഡി പി ഐയും ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
തിരുനെല്ലി കാട്ടിൽ വെടിയേറ്റു മരിച്ച നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരംന്യൂനപക്ഷ വർഗീയതയെ കുറിച്ച് പറഞ്ഞ വിജയരാഘവന് 24 മണിക്കൂർ കൊണ്ട് നിലപാട് മാറ്റേണ്ടി വന്നു. പാണക്കാട്ടെ തങ്ങളെ വിമർശിച്ച വിജയരാഘവനെ സി പി എം സെക്രട്ടറിയേറ്റ് തിരുത്തുകയാണ്. ഇത്തരം മതേതരത്വത്തിന് പൊളിച്ചെഴുത്ത് വേണം. അഴിമതി മറയ്ക്കാനാണ് മതത്തെ ഉപയോഗിക്കുന്നത്. പാലോളി കമ്മിറ്റിക്ക് സമാനമായ ഒരു കമ്മിറ്റി പാർശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി വെക്കാൻ നിങ്ങൾ തയ്യാറുണ്ടോ? എന്നും സുരേന്ദ്രൻ ചോദിച്ചു.
പഠിക്കണമെന്ന പേരക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ വീട് വിറ്റ മുത്തശ്ശന്റെ കണ്ണിര് കണ്ട് സുമനസുകൾ; സംഭാവനയായി ലഭിച്ചത് 24 ലക്ഷം രൂപവികസന മാതൃകയിൽ മോദിയെ പിന്തുടരാൻ കേരളം തയ്യാറാവണം.
കക്ഷിരാഷ്ട്രീയത്തിന് അപ്പുറം വലിയൊരു വിഭാഗം ജനങ്ങൾ വിജയയാത്രയിൽ പങ്കാളികളായി. കേരളം ബി ജെ പിക്ക് ബാലികേറാമലയല്ലെന്നു അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.