കേരളത്തിൽ ബിജെപി ഭരണം വരണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നു എന്ന് കെ. സുരേന്ദ്രൻ. വീടുതോറും ഈസ്റ്റർ ആശംസ നൽകുകയും പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറുകയും ചെയ്യുന്ന ബി.ജെ.പിയുടെ പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസികൾക്ക് ബി.ജെ.പിയിൽ പ്രതീക്ഷയും വിശ്വാസവുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും സദ്ഭരണത്തിന്റെ ലക്ഷണങ്ങൾ അവർ കണ്ടുതുടങ്ങി എന്ന് സുരേന്ദ്രൻ.
ക്രൈസ്തവർ ബി.ജെ.പിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. കേരളത്തിൽ ബിജെപി ഭരണം വരണമെന്ന് അവർ ആഗ്രഹിക്കുന്നു. ബിജെപി ഭരണത്തിൽ സുരക്ഷിതരായിരിക്കും എന്ന് എല്ലാവരും വിശ്വസിക്കുന്നു.
Also read: ഈസ്റ്റർ ആശംസകളുമായി വീടുകൾ കയറി കാർഡ് വിതരണം; സഭാ മേലധ്യക്ഷന്മാരെ BJP നേതാക്കള്‍ സന്ദര്‍ശിച്ചു
മോദിയിൽ ക്രൈസ്തവർക്കുള്ള വിശ്വാസം ഇരട്ടിച്ചു. ഈ പിന്തുണ കണ്ട് ഇരുമുന്നണികൾക്കും ഹാലിളകിയിരിക്കുകയാണ്. മോദിയുടെ സ്നേഹയാത്രയ്ക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങൾ ഇല്ല.
അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ചും അതേസംബന്ധിച്ച വിവാദങ്ങൾക്കും സുരേന്ദ്രൻ മറുപടി നൽകി. അനിൽ ആന്റണി അരിക്കൊമ്പൻ ആണോ അതോ കുഴിയാനയാണോ എന്ന് ജനങ്ങൾ തീരുമാനിച്ചോളും.
മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും പാർട്ടിയിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന ആൾക്കും കോൺഗ്രസിനെ തള്ളി പറയേണ്ടി വന്നു. ഇനിയും കോൺഗ്രസിന് യാഥാർത്ഥ്യം മനസ്സിലായില്ലെങ്കിൽ കൂടുതലൊന്നും പറയാനില്ല എന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Summary: K Surendran says Christian community prefer BJP rule in the state. The BJP state chief was addressing media after launching Easter special house visit and campaigning on Sunday
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, BJP president K Surendran, K surendran