• HOME
  • »
  • NEWS
  • »
  • kerala
  • »
  • K SURENDRAN SAYS CM PINARAYI VIJAYAN IS TAKING CREDIT FOR CENTRAL MINISTRIES PROJECTS SS TV

'കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി വിജയന്‍': കെ.സുരേന്ദ്രൻ

'കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്'

പിണറായി വിജയൻ, കെ സുരേന്ദ്രൻ

പിണറായി വിജയൻ, കെ സുരേന്ദ്രൻ

  • Last Updated :
  • Share this:
    കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്.

    സ്വർണ കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തുന്നതിലൂടെ മുഖ്യമന്ത്രി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ കേട്ടത് കുറ്റവാളികളുടെ ദീനരോദനമാണ്. കേസ് അട്ടിമറിക്കാൻ മേയുന്നത് കേരളത്തിലെ ഏജൻസികളാണ്. ആദ്യം കേന്ദ്ര ഏജന്‍സികളെ കത്തയച്ച് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ തിരിച്ച് വിളിക്കാൻ കത്തയക്കുന്നത് അപഹാസ്യമാണ്. അന്വേഷണ ഏജൻസിയെ പിൻവലിക്കാൻ പിണറായിയുടെ കത്ത് കാത്തിരിക്കുകയല്ല പ്രധാനമന്ത്രിയെന്നും സുരേന്ദ്രൻ പറഞ്ഞു.

    Also Read 2001 Parliament Attack | പാർലമെന്‍റ് ആക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

    ജയിലിൽ പോയി സ്വപ്നയെ ചോദ്യം ചെയ്ത് അനുകൂല മൊഴി ഉണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. സി എം രവീന്ദ്രനെ മുഖ്യമന്ത്രി പൂർണമായും പിന്തുണക്കുകയാണ്. രവീന്ദ്രന് ഭയമില്ലങ്കിൽ ആരോഗ്യ വകുപ്പിനെ കൂട്ട് പിടിച്ച് നാടകം കളിക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രിയും രവീന്ദ്രനും രണ്ട് ശരീരവും ഒരു മനസും ആണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പകരം കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തുന്നു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കേരളത്തില്‍ ആരും ശ്രമിച്ചിട്ടില്ല. മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ പേടിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

    കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന്‍റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട് കാലി മമ്മൂഞ്ഞാണ് പിണറായി വിജയൻ. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചട്ടലംഘനം നടത്തി. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

    കൊട്ടിക്കലാശത്തില്‍ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും സംയുക്ത റാലി നടത്തി. ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസ് കൂട്ടുകെട്ട് കോൺഗ്രസിനെ നശിപ്പിക്കും. ഭീകരവാദികളുടെ ആലയിലാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ​
    Published by:user_49
    First published:
    )}