തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇടയ്ക്കിടെ മുഖ്യമന്ത്രി യുഎസില്‍ പോകുന്നതിനെക്കുറിച്ച് പാര്‍ട്ടിക്ക് അകത്തു തന്നെ വിമര്‍ശനമുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിക്ക് യുഎസില്‍ നിക്ഷേപമുണ്ടെന്നു പറഞ്ഞ ഷാജ് കിരണിനെ അറസ്റ്റ് ചെയ്യുമോയെന്ന് അദ്ദേഹം ചോദിച്ചു. സ്വപ്ന സുരേഷിന്റെ 164 മൊഴിയേക്കാള്‍ ഗുരുതരമാണ് ഇടനിലക്കാരന്റെ വാക്കുകള്‍. ഷാജ് കിരണ്‍ പറഞ്ഞത് കള്ളമാണെങ്കില്‍ അയാളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും കെ സുരേന്ദ്രന് പറഞ്ഞു. എച്ച്ആര്‍ഡിഎസിന് ആര്‍എസ്എസുമായോ ബിജെപിയുമായോ ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.
സ്വപ്ന സുരേഷ് 164 സ്റ്റേറ്റ്മെന്റ് നല്കിയ ശേഷമുള്ളതാണ് ശബ്ദരേഖ. എന്നാല്‍ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുകയാണ് കോടിയേരി. ഇപ്പോള്‍ ഉയരുന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരായ പ്രചരണത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഇടതുമുന്നണി ഇത് ചര്‍ച്ച ചെയ്യും. ഗൂഢ പദ്ധതിയെ തുറന്നുകാട്ടുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.