അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനല്ല; CPM ലക്ഷ്യം കൺസൾട്ടൻസി കമ്മിഷനെന്ന് കെ.സുരേന്ദ്രൻ

പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. അനുമതി ഇല്ലാതാകുമ്പോൾ കേന്ദ്രം കത്തയക്കും. അതൊക്കെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും സുരേന്ദ്രൻ

News18 Malayalam | news18-malayalam
Updated: June 13, 2020, 2:31 PM IST
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനല്ല; CPM ലക്ഷ്യം കൺസൾട്ടൻസി കമ്മിഷനെന്ന് കെ.സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ സിപിഎം ആഗ്രഹിക്കുന്നില്ലെന്നും അവരുടെ ലക്ഷ്യം കൺസൾട്ടൻസി കരാർ വഴിയുള്ള കമ്മിഷൻ മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

സിപിഎമ്മിന് ദുഷ്ടലാക്കാണ്. കൺസൾട്ടൻസിയെ ഏല്പിച്ച് കമ്മിഷൻ വാങ്ങാനാണ് ശ്രമം. അവസാനവർഷത്തെ കടുംവെട്ടിന്റെ ഭാഗമാണിത്. മണൽവാരരിലും അതാണ് കണ്ടത്. കൺസൾട്ടൻസി കമ്മിഷനായി കിട്ടേണ്ടത് കിട്ടണം. അല്ലാതെ പദ്ധതി നടപ്പാക്കാൻ സർക്കാരിന് ആഗ്രഹമില്ലെന്നും സുരേന്ദ്രൻ ന്യൂസ് 18 മലയാളത്തോടു പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന നിർബന്ധം കേന്ദ്ര സർക്കാരിനില്ല. പദ്ധതി നടപ്പാക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമാണ്. കേരളത്തിന്റെ പദ്ധതികൾ മുടങ്ങിക്കിടന്നാൽ കേന്ദ്രം അതു ചോദിക്കും. പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. അനുമതി ഇല്ലാതാകുമ്പോൾ കേന്ദ്രം കത്തയക്കും. അതൊക്കെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
You may also like:പി കെ കുഞ്ഞനന്തന്റെ ഫോട്ടോ സ്റ്റാറ്റസാക്കി; ആദരാഞ്ജലിയും; പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി [NEWS]UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ് [NEWS] COVID 19| ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു [NEWS]
കേരളാ കോൺഗ്രസിലും യുഡിഫിലും ഇപ്പോൾ നടക്കുന്നത് ആഭ്യന്തര തർക്കം മാത്രമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതിൽ ഇടപെടാൻ ബിജെപി ഉദ്ദേശിക്കുന്നില്ല. പ്രശ്നം രാഷ്ട്രീയമാണ്. അതിനകത്ത് ഇടപെടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അവർ ആദ്യം നിലപാട് പറയണം. അവർ യുഡിഎഫിൽ തുടരാനാണോ അല്ല എൽഡിഎഫിൽ വിലപേശാനുള്ള സമ്മർദ്ദമാണോ എന്നു അറിയില്ല. അവർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമ്പോൾ ബിജെപി നിലപാട് വ്യക്തമാക്കും- സുരേന്ദ്രൻ വ്യക്തമാക്കുന്നു.

എൽഡിഎഫിൽ നിന്ന് യുഡിഎഫിൽ നിന്നോ അസംതൃപ്തർ അങ്ങോട്ടോ ഇങ്ങോട്ടോ പോയതുകൊണ്ട് ആ മുന്നണികൾക്കും നാടിനും പ്രയോജനമില്ല. യുഡിഎഫിൽ ലീഗ് ഒഴികെയുള്ള എല്ലാ കക്ഷികളും ക്ഷയിക്കുകയാണ്. അവരുടെ അടിത്തറയും ജനപിന്തുണയും തകരുന്നു. അവർ ഇല്ലാതാകുകയാണ്. എൽഡിഎഫിൽ സിപിഐയുടെ പോലും ശക്തി ക്ഷയിക്കുന്നു. ഘടകകക്ഷികളെ യുഡിഎഫും എൽഡിഎഫും ഞെക്കിക്കൊല്ലുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും മാറുന്ന രാഷ്ട്രീയം കേരളത്തിന് ഗുണം ചെയ്യില്ല. വികസനത്തിന്റെ ദൃഷ്ടിയിൽ കേന്ദ്രവുമായി സഹകരിച്ചു പോകുന്ന രാഷ്ട്രീയത്തിനും മുന്നണിക്കുമാണ് പ്രസക്തിയെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

 

ആരാധനാലയങ്ങൾ തുറക്കുന്ന വിഷയത്തിൽ ബിജെപി ഒരവസരവും മുന്നിൽ കണ്ടിട്ടില്ല. തന്ത്രി ഒരു നിലപാട് സ്വീകരിച്ചു. അത് ഇപ്പോൾ ശരിയെന്നു തെളിയുകയും ചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ കൂട്ടത്തോടെ പോകുന്നത് നല്ലതല്ല. അതേ ബിജെപി പറഞ്ഞുള്ളൂ. അതിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളത്. മുഖ്യമന്ത്രി പല കാര്യങ്ങളിലും പിടിവാശി കാണിക്കുകയാണ്. അത് ഇതിൽ നടന്നില്ല. ബിജെപി എന്തു പറഞ്ഞാലും ഗൂഢോദ്ദേശ്യമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് ബിജെപി നിലപാട് ശരി എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രൻ.
First published: June 13, 2020, 2:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading