HOME » NEWS » Kerala »

കേരളത്തിലും കലാപം സൃഷ്ടിക്കാന്‍ ശ്രമം; ഡല്‍ഹി അക്രമം ട്രംപിന്റെ സന്ദര്‍ശന നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍: K സുരേന്ദ്രന്‍

ഡല്‍ഹിയിലെ ദേശവിരുദ്ധ സമരത്തെ കേരളത്തിലെ ചില നേതാക്കള്‍ പിന്തുണച്ചു രംഗത്തുവന്നത് കേരളത്തിലും കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സുരേന്ദ്രന്‍

News18 Malayalam | news18-malayalam
Updated: February 25, 2020, 11:24 PM IST
കേരളത്തിലും കലാപം സൃഷ്ടിക്കാന്‍ ശ്രമം; ഡല്‍ഹി അക്രമം ട്രംപിന്റെ സന്ദര്‍ശന നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍: K സുരേന്ദ്രന്‍
കെ സുരേന്ദ്രൻ
  • Share this:
കോഴിക്കോട്: പൗരത്വ നിയമ വിരുദ്ധമെന്ന പേരില്‍ ഡല്‍ഹിയില്‍ ഒരുവിഭാഗം ആളുകള്‍ നടത്തിവരുന്ന അക്രമസമരം രാജ്യത്തിന്റെ സമാധാനവും ജനജീവിതവും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ വന്നു സുപ്രധാനമായ കരാറുകള്‍ ഒപ്പുവയ്ക്കുകയും ലോകം മുഴുവന്‍ അത് ഉറ്റുനോക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് അക്രമസമരം നടത്തുന്നതിനു പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയാണുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം രാജ്യത്തുണ്ടാക്കിയ ചലനം അതു വ്യക്തമാക്കുന്നതാണ്. ഈ നേട്ടത്തില്‍ വിറളിപൂണ്ടവരാണ് അക്രമ സമരം നടത്തി ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത്.

Also read: Delhi Violence: അശോക് വിഹാറിൽ ഒരു മോസ്ക്കിനും കേടുപാടുകൾ പറ്റിയിട്ടില്ലെന്ന് പൊലീസ്

രാജ്യത്തു പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്നുവന്ന സമരങ്ങളെല്ലാം അപ്രസക്തമായി. ന്യൂനപക്ഷമായ ചിലര്‍ നടത്തുന്ന അക്രമ സമരങ്ങള്‍ മാത്രമാണിപ്പോള്‍ ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ മാത്രം നടന്നുവരുന്നത്. ഡല്‍ഹിയിലെ ദേശവിരുദ്ധ സമരത്തെ കേരളത്തിലെ ചില നേതാക്കള്‍ പിന്തുണച്ചു രംഗത്തുവന്നത് കേരളത്തിലും കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Published by: user_49
First published: February 25, 2020, 11:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories