• HOME
  • »
  • NEWS
  • »
  • kerala
  • »
  • തനിക്കു നേരെ നടന്നത് പ്രതികാര നടപടിയെന്ന് കെ സുരേന്ദ്രൻ

തനിക്കു നേരെ നടന്നത് പ്രതികാര നടപടിയെന്ന് കെ സുരേന്ദ്രൻ

  • Share this:
    കൊട്ടാരക്കര: ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഉൾപ്പെടെ മൂന്നുപേരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തതത്. പത്തനംതിട്ട ജില്ല മജിസ്ട്രേറ്റ് ആണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്. വിലക്ക് മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിനെയാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ കഴിഞ്ഞദിവസം രാത്രിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും.

    അതേസമയം, സി പി എമ്മിന്‍റെ പ്രതികാര നടപടിയാണ് തനിക്കെതിരായ നീക്കമെന്ന് സുരേന്ദ്രൻ പറഞ്ഞു. പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമാണ്. അയ്യപ്പന് വേണ്ടി ജയിലിൽ പോകാൻ മടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു; സംസ്കാരം ഞായറാഴ്ച

    'കുടിവെള്ളം പോലും നൽകിയില്ല; മരുന്ന് കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ പൊലീസ് അനുവദിച്ചില്ല'

    ഇതിനിടെ, അറസറ്റിൽ പ്രതിഷേധിച്ച് ചിറ്റൂർ പൊലീസ് സ്റ്റേഷൻ ബിജെപി പ്രവർത്തകർ രാത്രി ഉപരോധിച്ചു. ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദേശീയപാത ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

    First published: